നരകാസുരന്‍റെ ട്രെയിലർ പുറത്ത്

Published : Nov 25, 2017, 07:02 PM ISTUpdated : Oct 04, 2018, 06:25 PM IST
നരകാസുരന്‍റെ ട്രെയിലർ പുറത്ത്

Synopsis

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരന്‍റെ ട്രെയിലർ പുറത്ത്. അരവിന്ദ് സ്വാമി നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഇൻവസ്റ്റി​ഗേറ്റീവ് ക്രൈം ത്രില്ലറായ ചിത്രത്തിൽ പൊലീസുദ്യോ​ഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സുന്ദീപ്കിഷൻ, ശ്രീയ സരൺ, ആത്മിക എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 

സുജിത് സാരംഗിന്റേതാണു ക്യാമറ, ശ്രീജിത് സാരംഗ്-എഡിറ്റിങ്. 2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലർ എന്നാണു കാർത്തികിന്റെ ആദ്യ ചിത്രമായ ധ്രുവങ്ങൾ പതിനാറെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന പ്രശംസ. ലോ ബജറ്റിൽ ചെയ്ത ഈ ചിത്രം തമിഴ് നാട്ടിലും കേരളത്തിലും ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എംടി ആ​ഗ്രഹിച്ച സിനിമ, മമ്മൂട്ടി നായകനായി വരുന്നു ആ വേറിട്ട ചിത്രം? ആദ്യമായി പ്രതികരിച്ച് ഹരിഹരന്‍
'മോഹന്‍ലാല്‍ പടമല്ലടോ..', ഇത് അല്ലു അര്‍ജുന്‍ പടം, അതും 20 വർഷം പഴക്കമുള്ളത് ! റീ റിലീസ് അടിപൊളിയാക്കി മലയാളികൾ