
ദില്ലി: 65- മത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്രധാന വിഭാഗങ്ങളിൽ മലയാളസിനിമകൾ മറ്റ് ഭാഷകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയെന്നാണ് സൂചന. രാവിലെ 11.30നാണ് പ്രഖ്യാപനം
സുരഭിക്ക് പിന്നാലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പാർവ്വതിയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമോ? യുവതാരത്തിൻറെ പേര് സജീവ പരിഗണനയിലാണെന്നാണ് സൂചന. നടൻമാരുടെ പട്ടികയിൽ തൊണ്ടിമുതലുമായി ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും.
ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ജനമനസ്സുകളിലേക്ക് ഉയർന്ന ടേക്ക് ഓഫ്, മികച്ച ചിത്രമാകാൻ മത്സരിക്കുന്നു. ജയരാജിന്‍റെ ഭയാനകമാണ് മറ്റൊരു പ്രതീക്ഷ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ, ബി.അജിത് കുമാറിൻറെ ഈട എന്നിവയും ഉണ്ട് സാധ്യതാപട്ടികയിൽ.
മികച്ച ഗായകരുടെ മത്സരത്തിൽ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ് മുന്നിലുണ്ടെന്നും സൂചനയുണ്ട്. അവസാനറൗണ്ടിലെത്തിയത് 11 മലയാളചിത്രങ്ങൾ. പ്രമുഖ സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ