
മലയാളത്തില്‍ ഇപ്പോള്‍ നായകന്‍മാരോളം ആരാധകരുണ്ട് പീറ്റര്‍ ഹെയ്നന്. മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ ആക്ഷന്‍ സീനുകളുടെ മികവാണ് പീറ്റര്‍ ഹെയ്‍നിന് ആരാധകരെ നേടിക്കൊടുത്തത്. പീറ്റര്‍ ഹെയ്ന്റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇതാ. തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയെയും പീറ്റര്‍ ഹെയ്ന്‍ ഇടി പഠിപ്പിക്കുന്നു. ആരം എന്ന സിനിമയ്‍ക്കു വേണ്ടിയാണ് പീറ്റര്‍ ഹെയ്‍ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.
ആരംത്തില്‍ കളക്ടറുടെ വേഷത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. ഗോപി നൈനാര്‍ ആണ് സിനിമയുടെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കാക്കമുട്ടൈ സിനിമയിലടെ ശ്രദ്ധേയരായ രമേഷും വിഘ്നേശും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായി ഉണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ