ലേഡി സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍; രജനിക്കും മേലെ ഏറ്റവും വലിയ 'ക്രൗഡ് പുള്ളര്‍' നയന്‍സ്

Published : Nov 18, 2018, 12:37 PM IST
ലേഡി സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍; രജനിക്കും മേലെ ഏറ്റവും വലിയ 'ക്രൗഡ് പുള്ളര്‍' നയന്‍സ്

Synopsis

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ നിസംശയം ആളുകള്‍ പറയും മലയാളി താരമായ നയന്‍താരയാണെന്ന്. 

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ നിസംശയം ആളുകള്‍ പറയും മലയാളി താരമായ നയന്‍താരയാണെന്ന്. അതെ, കോമേഴ്ഷ്യല്‍ ഹിറ്റുകളും പിന്നീട് തിരഞ്ഞെടുത്ത സിനിമകളെ സൂപ്പര്‍ ഹിറ്റാക്കുകയും ചെയ്ത് വിജയിപ്പിച്ച് വിജയത്തിന്‍റെ പരകോടിയിലാണ് അവരിപ്പോള്‍.

അടുത്തിടെ പുറത്തിറങ്ങിയ കോലമാവ് കോകില, ഇമയ്ക്ക് നൊടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായതും താരത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് അടുത്തായി നയന്‍സ് തിരഞ്ഞെടുക്കുന്നത്.

പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളെ പരമാവധി ഒഴിവാക്കിയാണ് നയന്‍സിന്‍റെ തെരഞ്ഞെടുപ്പ്. തല അജിത്തിനൊപ്പമുള്ള വിശ്വാസമാണ്  ഇനി നയന്‍സിന്‍റെതായി പുറത്തിറങ്ങാനുള്ളത്. തളപതി 63 തുടങ്ങി ചില ചിത്രങ്ങളിലും നായിക വേഷം നയന്‍സിനാണെന്നാണ് ലഭിക്കുന്ന വിവരം.

വിജയ വഴിയില്‍ മുന്നോട്ട് പോകുന്നതിനിടയില്‍ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി ആരാധകരാണ് പ്രിയ താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. അതുപോലെ ചില രസകരമായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

തമിഴ്നാട്ടില്‍ ഒരു സ്വകാര്യ എന്‍റെര്‍ടെയിന്‍മെന്‍റ് പോര്‍ട്ടല്‍ നടത്തിയ സര്‍വേ പ്രകാരം തമിഴ് സിനിമയില്‍ ഏറ്റവും ആരാധക സ്വാധീനമുള്ള അഭിനേതാവായി നയന്‍താര മാറിയതായാണ് റിപ്പോര്‍ട്ട്.

രജനീകാന്തിനെ പിന്തള്ളി 66 ശതമാനം പേരും നയന്‍താരയ്ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം 13 ശതമാനം പേര്‍ രജനീകാന്തിനും ഏഴ് ശതമാനം അജിത്തിനും ആറ് ശതമാനം വിജയ്‍ക്കും ഒപ്പം നില്‍ക്കുന്നു.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി