
ലഹരി മാഫിയയുടെ പിടിയിലമരുന്ന യുവത്വത്തിന്റ കഥ പറയുന്ന 'നീലച്ചെടയന്‍' ഹ്രസ്വ ചിത്രം പുറത്തിറങ്ങി. യൂ ടൂബില്‍ റീലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ജി.ആര്‍ ഇന്ദുഗോപന്റെ എഴുതിയ അനുഭവ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. എഞ്ചിനിയറിങ് വിദ്യാര്‍ഥികളായ ഏബെല്‍ തോമസ്, അനീഷ് പി നായര്‍ എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്. അമല്‍ സുരേഷാണ് ക്യാമറ.
കഞ്ചാവ് മാഫിയയുടെ കെകളില്‍ അകപ്പെടുന്ന യുവാക്കളുടെ ജീവിതമാണ് ചിത്രം പറയുന്നത്. കഞ്ചാവ് ലോബിയുടെ ഇടപെടലും യുവാക്കളെ കഞ്ചാവ് കടത്തിലേക്ക് ആകര്‍ഷിക്കുന്നതുമടക്കം മയക്ക്മരുന്ന് മാഫിയയുടെ ഇടപെടലുകളെ വരച്ചിടുകയാണ് ചിത്രം. തോര്‍ത്ത് എന്ന ഹൃസ്വ ചിത്രത്തിലൂടെ ശ്രദ്ദേയനായ ബാലു ശ്രീധര്‍, മാധ്യമപ്രവര്‍ത്തകനായ നിസാര്‍ മുഹമ്മദ്, ഷഫീര്‍, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ