നീരജ് മാധവിന്‍റെ "പൈപ്പിൻചുവട്ടിലെ പ്രണയം"

Published : Oct 17, 2016, 03:20 PM ISTUpdated : Oct 05, 2018, 01:44 AM IST
നീരജ് മാധവിന്‍റെ "പൈപ്പിൻചുവട്ടിലെ പ്രണയം"

Synopsis

കൊച്ചി: യുവനടന്മാരില്‍ ശ്രദ്ധേയനായ നീരജ് മാധവ് നായകനാകുന്നു. ചിത്രത്തിന്‍റെ പേര്  "പൈപ്പിൻചുവട്ടിലെ പ്രണയം ". പ്രവാസിയായ ഡോമിൻ ഡിസിൽവയാണ് ചിത്രത്തിന്‍റെ രചനയും,സംവിധാനം നിര്‍വഹിക്കുന്നത്. ഐശ്വര്യ സ്നേഹ മൂവീസിന്‍റെ ബാനറിൽ കെ. വി വിജയകുമാർ പാലക്കുന്ന് നിർമിക്കുന്ന ചിത്രമായിരിക്കും ഇത്. 

"100 days of love"എന്ന ചിത്രത്തിന് ശേഷം ഈ ബാനറിന്‍റെ പുതിയ ചിത്രമാണ് ഇത്. പ്രണയവും,ചിരിയും ഇടകലർത്തി  സാമൂഹിക പ്രശ്നങ്ങളെ സമീപിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു. 2017 ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്തവര്‍ഷം അവധികാലത്തോടെ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ സാങ്കേതിപ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കേരളപിറവി ദിനത്തില്‍ പ്രഖ്യാപിക്കും.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്