ഒരു ഫീല്‍ ഗുഡ് ചിത്രമായി എത്തിയ ആശകള്‍ ആയിരത്തിന്‍റെ ഏറ്റവും പുതിയ ബോക്സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

ഫീല്‍ ​ഗുഡ് ചിത്രങ്ങളില്‍ ജയറാം എത്തിയാല്‍ അത്തരം സിനിമകള്‍ക്ക് ഒരു മിനിമം ​ഗ്യാരന്‍റി ഉണ്ടാവാറുണ്ട്. മുന്‍കാലങ്ങളില്‍ അത്തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ ജയറാമിന്‍റേതായി പുറത്തെത്തിയിട്ടുമുണ്ട്. കാലമെത്ര കടന്നാലും മലയാളി പ്രേക്ഷകരുടെ മനസില്‍ മായാത്ത പല ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും ജയറാമിന്‍റേതായി അത്തരത്തില്‍ എത്തിയ ചിത്രമായിരുന്നു ആശകള്‍ ആയിരം. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിനൊപ്പം മകന്‍ കാളിദാസുമുണ്ട്. സിനിമയിലും ഇരുവരും അച്ഛനും മകനുമാണ് എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 7.09 കോടിയാണ്. 17 ദിവസത്തെ കണക്കാണ് ഇത്. ഈ മാസം ആറിന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാമും കാളിദാസും ഒരുമിച്ച് ഒരു ചിത്രത്തില്‍ എത്തുന്നത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ജൂഡ് ആന്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്‌ടർ. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്‍റേം എന്നീ ചിത്രങ്ങളിൽ ജയറാം- കാളിദാസ് കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ഒന്നാണ്. കാളിദാസ് പിന്നീട് നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ ഈ കോമ്പിനേഷന്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നെങ്കിലെന്ന പ്രേക്ഷകരുടെ കാത്തിരിപ്പാണ് ആശകള്‍ ആയിരത്തിലൂടെ സഫലമായത്.

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്‌സ്‌ ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഛായാഗ്രഹണം ഷാജി കുമാർ, പ്രോജക്റ്റ് ഡിസൈനർ ബാദുഷ എൻ എം, എഡിറ്റർ ഷഫീഖ് പി വി, മ്യൂസിക് സനൽ ദേവ്, ആർട്ട് നിമേഷ് താനൂർ, കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming