ഇതൊരു ഉഗ്രന്‍ ഐറ്റം ആയിരിക്കും: മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്‍റെ ത്രില്ലില്‍ നീരജ് മാധവ്

By Web DeskFirst Published Feb 21, 2018, 10:47 AM IST
Highlights

പഴശ്ശികരാജയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന മാമാങ്കത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് പുരോഗമിക്കുകയാണ്. വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷം സജീവ് പിള്ള സംവിധാനം ചെയ്യുന്ന  സിനിമയാണിത്.

 തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നീരജ് മാധവും ചെറിയ വേഷത്തില്‍ എത്തുന്നുണ്ട്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മാമാങ്കത്തിന്റെ ചിത്രീകരണത്തിലായിരുന്നു നീരജ്.  മാത്രമല്ല മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് താരം. സിനിമയെ കുറിച്ച് പറയുന്നതിങ്ങനെ.

ഈ സിനിമയെ കുറിച്ച് ഞാന്‍ വലിയ ആകാംക്ഷയിലാണ്. സംവിധായകന്‍ സജീവിന്റെ കാഴ്ചപാടും അങ്ങനെ തന്നെയാണ്. ചിത്രം പൂര്‍ത്തിയായി കഴിയുമ്പോള്‍ ഇത് ഒരു എപ്പിക്ക് ആയിരിക്കും. എന്നെയും കൂടെ കൂട്ടിയതിന് നന്ദി. ഇതൊരു ഉഗ്രന്‍ ഐറ്റം ആയിരിക്കും.


 

click me!