ഏറെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്
ആസ്വാദകശ്രദ്ധ നേടി ഹ്രസ്വചിത്രം ഉപ്പന്‍. നെജു കല്യാണിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. നെജു കല്യാണി സംവിധാനം ചെയ്യുന്ന നാലാമത്തെ ഷോര്‍ട്ട് ഫിലിം ആണ് ഇത്. ചെറിയ പെണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഏറെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നെജു കല്യാണി ഒരുക്കിയ മുന്‍ ഹ്രസ്വ ചിത്രങ്ങളായ വാസുകി, മകൾ എന്റെ മകൾ, പ്രണയ ജാതകം എന്നിവയും സാമൂഹികപ്രസക്തി ഉള്ളവയായിരുന്നു. സാങ്കേതികമായി മികച്ച നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിലവില്‍ യുട്യൂബില്‍ ലഭ്യമാണ്.
സാജന്‍ മാധവ് ആണ് ഹ്രസ്വ ചിത്രത്തിന്‍റെ സംഗീത സംവിധാനം. മലയാളികള്‍ ഏറെ ബഹുമാനത്തോടെ ഓര്‍ക്കുന്ന സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ മകനാണ് സാജന്‍ മാധവ്. മനീഷ ബിനിക എന്ന നടിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. പിആര്‍ഒ വാഴൂർ ജോസ്.
