ടൊവീനോ, ജോണ്‍ എബ്രഹാം, വീണ്ടും മമ്മൂട്ടി; ഈയാഴ്ച തീയേറ്ററുകളില്‍

Web Desk |  
Published : May 24, 2018, 07:43 PM ISTUpdated : Jun 29, 2018, 04:21 PM IST
ടൊവീനോ, ജോണ്‍ എബ്രഹാം, വീണ്ടും മമ്മൂട്ടി; ഈയാഴ്ച തീയേറ്ററുകളില്‍

Synopsis

മായാനദിക്ക് ശേഷം ടൊവീനോ നായകനാവുന്ന ചിത്രം അങ്കിളിന് റീറിലീസ്

ടൊവീനോ തോമസ് വീണ്ടും പ്രണയനായകനാവുന്ന 'അഭിയുടെ കഥ അനുവിന്‍റെയും', ജോണ്‍ എബ്രഹാം നായകനാവുന്ന 'പര്‍മാണു: ദി സ്റ്റോറി ഓഫ് പൊഖ്റാന്‍' എന്നിവയാണ് ഈയാഴ്ച തീയേറ്ററുകളിലെത്തുന്ന പ്രധാന റിലീസുകള്‍. ഒപ്പം മറ്റ് മലയാളം റിലീസുകളും ഹോളിവുഡില്‍ നിന്ന് റൊമാന്‍റിക് കോമഡി ചിത്രം 'ബുക്ക് ക്ലബ്ബു'മുണ്ട്.

മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രമാണ് അഭിയുടെ കഥ അനുവിന്‍റെയും. അഭിയും അനുവും എന്നാണ് ചിത്രത്തിന്‍റെ തമിഴ് ടൈറ്റില്‍. റൊമാന്‍റിക് ഡ്രാമ ചിത്രത്തില്‍ ടൊവീനോയുടെ നായികയാവുന്നത് പിയ ബാജ്പേയിയാണ്. മായാനദിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട മാത്തന്‍ എന്ന കഥാപാത്രത്തിന് ശേഷമുള്ള ടൊവീനോയുടെ നായകവേഷമാണ് ചിത്രത്തിലേത്. ബി.ആര്‍.വിജയലക്ഷ്മിയാണ് സംവിധാനം. സുഹാസിനിയും രോഹിണിയും പ്രഭുവുമൊക്കെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1998ലെ പൊഖ്റാന്‍ അണുപരീക്ഷണത്തിന്‍റെ കഥ പറയുന്ന ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമയാണ് പര്‍മാണു ദി സ്റ്റോറി ഓഫ് പൊഖ്റാന്‍. സീ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തേരേ ബിന്‍ ലാദന്‍ ഒരുക്കിയ അഭിഷേക് ശര്‍മ്മയാണ്. ഡയാന പെന്‍റി, ബൊമാന്‍ ഇറാനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബ്യാരി എന്ന ചിത്രത്തിലൂടെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ സുവീരന്‍റെ പുതിയ ചിത്രം മഴയത്ത്, സുമേഷ് രാമകൃഷ്ണന്‍റെ കൈതോലച്ചാത്തന്‍, രാജീവ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന അങ്ങനെ ഞാനും പ്രേമിച്ചു, നന്ദു വരവൂര്‍ സംവിധാനം ചെയ്യുന്ന പൈക്കുട്ടി എന്നിവയാണ് മറ്റ് മലയാളം റിലീസുകള്‍. അപര്‍ണ ഗോപിനാഥും നികേഷ് റാമുമാണ് സുവീരന്‍റെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. ദേബ് മെദ്ഹേക്കര്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ബയോസ്കോപ് വാലയും നാളെ മള്‍ട്ടിപ്ലെക്സുകളിലെത്തും. 

ഒപ്പം മമ്മൂട്ടി ജോയ് മാത്യു ടീമിന്‍റെ അങ്കിള്‍ നാളെ റീറിലീസ് ചെയ്യുന്നുണ്ട്. അന്‍പതിലധികം തീയേറ്ററുകളിലാണ് ചിത്രം വീണ്ടുമെത്തുക. ചിത്രം തീയേറ്ററുകളിലെത്തിച്ച വിതരണക്കാരുടെ തന്നെ മറ്റ് റിലീസുകള്‍ എത്തിയതിനാല്‍ മൂന്നാമത്തെയാഴ്ച അങ്കിള്‍ പല തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി
'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു