കാണാതെ സുഹൃത്തുക്കളായി, കണ്ടപ്പോള്‍ പ്രണയത്തിലും; നിക്ക് ജൊനാസ് പറയുന്നു

Published : Sep 09, 2018, 12:53 PM ISTUpdated : Sep 10, 2018, 03:30 AM IST
കാണാതെ സുഹൃത്തുക്കളായി, കണ്ടപ്പോള്‍ പ്രണയത്തിലും; നിക്ക് ജൊനാസ് പറയുന്നു

Synopsis

'അഞ്ച് മാസങ്ങള്‍ക്ക് മുന്പ് ഞങ്ങള്‍ വീണ്ടും കണ്ടു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. അത് ശരിയായിരുന്നുവെന്ന് അറിയാമായിരുന്നു. '

അമേരിക്കന്‍ സിംഗര്‍ നിക്ക് ജൊനാസുമായി പ്രിയങ്ക ചോപ്രയുടെ വിവാഹസ നിശ്ചയം കഴിഞ്ഞത് ആഴ്ചകള്‍ക്ക് മുന്പാണ്. അമേരിക്കന്‍ ടി വി ഷോ ആയ മെറ്റ് ഗാലയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. എന്നാല്‍ ഇരുവരും പ്രണയത്തിലായത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിക്ക്. ജിമ്മി ഫാലോണ്‍ ഷോയിലാണ് നിക്കിന്‍റെ വെളിപ്പെടുത്തല്‍.

ഒരു സുഹൃത്ത് വഴിയാണ് താന്‍ പ്രിയങ്കയെ പരിചയപ്പെട്ടതെന്ന് പറയുന്നു നിക്ക്. ഇരുവരും എന്നാല്‍ 2017 മെയില്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നത് വരെ പരസ്പരം കണ്ടിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു; ടി വി ഷോയില്‍ നിക്ക് പറഞ്ഞു. 

'നേരത്തേ ഞങ്ങളെ ഒരുമിച്ച് കാണുന്നുണ്ടല്ലോ പ്രണയത്തിലാണോ എന്നെല്ലാമുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അന്ന് മറുപടി അല്ലെന്നായിരുന്നു.  എന്നാല്‍ ഇന്ന് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അഞ്ച് മാസങ്ങള്‍ക്ക് മുന്പ് ഞങ്ങള്‍ വീണ്ടും കണ്ടു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. അത് ശരിയായിരുന്നുവെന്ന് അറിയാമായിരുന്നു' - നിക്ക് വ്യക്തമാക്കി

മുംബൈയില്‍ നടന്ന ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങുകളെ കുറിച്ചും ഷോയില്‍ നിക്ക് വിവരിച്ചു. റോക്ക ചടങ്ങ് വളരെ പ്രത്യേകതയുളളതായിരുന്നു. ആത്മീയ അനുഭൂതിയെന്നാണ് നിക്ക് ചടങ്ങിനെ വിശേഷിപ്പിച്ചത്. 

2016 ല്‍ പ്രകാശ് ജായുടെ ജയ് ഗംഗാജല്‍ ആണ് പ്രിയങ്ക അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം. സല്‍മാന്‍ ഖാന്ർ‍ ചിത്രം ഭാരതിയില്‍ പ്രയങ്ക അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിവാഹ നിശ്ചയത്തെ തുടര്‍ന്ന് ചിത്രത്തില്‍നിന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു. ഷോണാലി ബോസിന്‍റെ ജ സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ അടുത്ത ബോളിവുഡ് ചിത്രം. മോട്ടിവേഷണല്‍ സ്പീക്കര്‍ ഐഷ ചൗധരിയുടെ ജീവിത കഥയാണ് ചിത്രം. ഐഷയുടെ അമ്മയായാണ് പ്രിയങ്ക ചിത്രത്തില്‍ അഭിനയിക്കുന്നത്. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും