സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രത്തില്‍ നിഖില വിമല്‍ നായിക

By Web deskFirst Published Jun 28, 2018, 10:43 AM IST
Highlights

ഫഹദ് ഫാസില്‍ ആണ് നായകന്‍

സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ നിഖില വിമല്‍ നായികയാകും. ഫഹദ് ഫാസില്‍ ആണ് നായകന്‍. നിഖിലയെ കൂടാതെ ഒരു പുതുമുഖം കൂടി പ്രധാന വേഷത്തില്‍ എത്തുമെന്ന് പ്രൊഡ്യൂസര്‍ സേതു മണ്ണാര്‍ക്കാട് അറിയിച്ചു. 

ലവ് 24x7 ല്‍ ദിലീപിന്‍റെ നായികയായെത്തിയ നിഖിലയുടെ നാലാമത് മലയാളം ചിത്രമാണ് ഇത്. സത്യന്‍ അന്തിക്കാട് ചിത്രമായ ഭാഗ്യദേവതയിലൂടെയായിരുന്നു നിഖിലയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റവും. 

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പതിനാറു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 10 നു തുടങ്ങും. കൊല്ലംകോട്‌, എറണാകുളം എന്നീ സ്ഥലങ്ങള്‍ ആണ് പ്രധാന ലൊക്കേഷനുകള്‍. 

ഗസറ്റില്‍ പരസ്യപ്പെടുത്തി പി ആര്‍ ആകാശ് എന്ന് സ്വയം പേരു മാറ്റിയ പ്രകാശന്‍റെ കഥയാണിത്. എന്നത്തേയും പോലെ നമുക്ക് ചുറ്റിലും ഉള്ള കഥാപാത്രങ്ങളില്‍ നിന്ന് തന്നെയാണ് ശ്രീനിവാസന്‍ പ്രകാശനേയും കണ്ടെത്തിയതെന്നാണ് ചിത്രത്തിന്‍റെ വിശേഷം പങ്കുവച്ച്കൊണ്ട് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചത്. 

'ജോമോന്റെ സുവിശേഷങ്ങള്‍'ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് സിനിമ നിര്‍മ്മിക്കുക. എസ് കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കും. 

click me!