തൊണ്ടിമുതലും ദൃക്സാക്ഷിയും- ഇഷ്‍ടപ്പെട്ട രംഗത്തെ കുറിച്ച് നിമിഷ

By Web DeskFirst Published Jul 22, 2017, 4:43 PM IST
Highlights

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‍ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ മലയാളത്തിന് ഒരു നായികയെ കൂടിയാണ് ലഭിച്ചത്. നിമിഷയെ. സിനിമയില്‍ പലര്‍ക്കും പല രംഗമായിരിക്കും ഇഷ്‍ടമായിട്ടുണ്ടാകു. എന്നാല്‍ നിമിഷയ്‍ക്ക് ഏത് രംഗമാണ് ഇഷ്‍ടമെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഇതാണ്.

പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഫഹദിക്കയോട് ദേഷ്യപ്പെടുന്ന ഒരു സീനുണ്ട് . നീ അല്ലേ എടുത്തത് എന്ന് ചോദിച്ച് അത് വല്ലാതെ ഇഷ്ടമായ സീനാണ്. പിന്നെ സുരാജേട്ടനോട് പറയുന്നുണ്ട് വൈക്കത്തപ്പനാണേ കള്ളന്റെ വയറ്റില്‍ പോയ മാല ഞാനിനി ഇടില്ല എന്നും അതും സിനിമയില്‍ ഒരുപാട് ഇഷ്ടമായ സീനാണ്.

കള്ളന്‍ എന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക കറുത്തിട്ട് പേടിപ്പിക്കുന്ന മുഖമുള്ള ഒരാളെയാണെന്നും സിനിമയില്‍ അങ്ങനെ അല്ലെന്നും നിമിഷ പറയുന്നു. ഞങ്ങളുടെ കള്ളന്‍ എന്തൊരു സുന്ദരനാ..കണ്ണെടുക്കാന്‍ തോന്നില്ല. അത്രയ്ക്ക് ഭംഗിയുള്ള കള്ളന്‍. ആരും പറയും കള്ളന്‍ കൊള്ളാല്ലോ എന്ന്- നിമിഷ പറയുന്നു.

click me!