
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നവരെ ക്ഷണിച്ച് നിവിന്‍ പോളിയുടെ ഫേസ്ബുക് വീഡിയോ. ഓഗസ്റ്റ സിനിമയുടെ ബാനറില്‍ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 18-ാം പടി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ളതാണ് വിഡിയോ.
എല്ലാവർക്കും നല്ലൊരു തുടക്കമാകട്ടെയെന്ന് ആശംസയോടെയാണ് തുടങ്ങുന്നത്. അഭിനയത്തെ തീവ്രമായി ഇഷ്ടപ്പെടുന്നവരാണെങ്കിൽ, ഇന്നാണ് ആ സുദിനം.സിനിമ നമുക്ക് എല്ലാവർക്കും വേണ്ടിയാണ്; വരൂ,ചേരൂ...ലോകം നിങ്ങളുടെ ശബ്ദം അറിയട്ടെ.
17 നും 22 നും ഇടയിൽ പ്രായമുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് അവസരം. അഭിനയിക്കാൻ താൽപര്യമുള്ളവർ സ്വന്തം പെർഫോമൻസിന്റെ വിഡിയോ ഫോണിൽ ഷൂട്ട് ചെയ്ത് 9946258887 എന്ന നമ്പരിലേക്ക് അയയ്ക്കാനും നിവിൻ പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ