
കണ്ണൂര്‍: സിനിമയുടെ പ്രമോഷനു വേണ്ടി യുവ താരങ്ങളെല്ലാം ഇപ്പോൾ ജനങ്ങൾക്കിടയിലാണ്. ഇതിനിടയിൽ തന്റെ പുതിയ ചിത്രമായ സഖാവിന്റെ പ്രചാരണവുമായി യുവതാരം നിവിൻപോളി ഇടത് മണ്ണായ തലശ്ശേരിയിലെത്തി. അണിയറ പ്രവർത്തകർക്കൊപ്പം തലശേരിയിൽ റോഡ് ഷോ നടത്തിയും ബ്രണ്ണൻ കോളേജിൽ സന്ദർശനം നടത്തിയുമായിരുന്നു നിവിൻ പോളിയുടെ പ്രചാരണം. ബ്രണ്ണൻ കോളേജിലെത്തിയ യുവതാരത്തെ ആർപ്പുവിളികളോടെയാണ് ക്യാപസ് സ്വീകരിച്ചത്.
മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി തുടങ്ങി താൻ തൊട്ടതെല്ലാം പൊന്നാക്കിയ മണ്ണിൽ വീണ്ടും എത്തിയിരിക്കുകയാണ് നിവിൻപോളി. പുതിയ ചിത്രം സഖാവും ചുവപ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയായതിനാലാണ് അണിയറ പ്രവർത്തകർക്കൊപ്പം സിനിമയുടെ ആദ്യ പ്രമോഷനു വേണ്ടി തലശേരി തന്നെ തെരഞ്ഞെടുത്തത്. ഇടത് രാഷ്ട്രീയം പറഞ്ഞുള്ള സിനിമകൾ ട്രെൻഡാകുന്നതിനിടയിൽ, സംവിധായകൻ സിദ്ധാർത്ഥ് ശിവ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
നേരത്തെ തന്റെ സിനിമകളധികവും തലശേരിയടക്കമുള്ള സ്ഥലങ്ങളിൽ നിന്നായിരുന്നതിനാൽ നിവിൻ പോളിക്ക് സ്ഥലമൊക്കെ നല്ല പരിചയം. പിന്നീട് സിനിമയെക്കുറിച്ച്. ശേഷം തലശേരി ബ്രണ്ണൻ കോളേജിലേക്ക്. സിനിമാ പ്രമോഷനും യൂണിവേഴ്സിറ്റി കലോത്സവ പ്രതിഭകൾക്ക് സമ്മാനവും നൽകി വെറുതെയങ്ങ് പോകാൻ നിവിൻപോളിയെ വിദ്യാർത്ഥികൾ അനുവദിച്ചില്ല. ഏതെങ്കിലും ഹിറ്റ് ഡയലോഗ് പറഞ്ഞാലേ വിടൂവെന്നായി. ഏപ്രിൽ 15ന് റിലീസിനൊരുങ്ങിയ സഖാവിലെ ഡയലോഗ് കൂടി പറഞ്ഞാണ് നിവിൻ പോളി വേദി വിട്ടത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ