
കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ വരവ് ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ആരാധകരെ അറിയിച്ചത്. തന്റെ പൊന്നോമ്മനയായ മറിയം അമീറ സൽമാന്റെ വിശേഷങ്ങൾ ഒാരോന്നായി ദുല്‍ഖര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
വളരെ കരുതലും സ്നേഹമുള്ള അച്ഛനാണ് താനെന്ന് ദുൽഖർ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആർത്തുവിളിച്ച ആരാധകരോട് ഒരൊറ്റ അപേക്ഷ മാത്രമേ ദുൽഖറിന് ഉണ്ടായിരുന്നുളളു. തന്റെ മകൾ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ദുൽഖർ ആരാധകരോട് ആംഗ്യം കാണിക്കുകയായിരുന്നു. പോവല്ലെ ഇക്കാ എന്ന് ആരാധകർ വിളിച്ചു പറയുകയും പിന്നീട് ശബ്ദം കുറയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ ദുൽഖർ പുറത്തിറങ്ങുകയും തന്റെ ആരാധകർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു.
മറിയത്തിന്റെ കുസുതി നിറഞ്ഞ ചിരിയും കളിയും കാണാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. അമ്മയുടെ മടയിലിരുന്ന് കുസൃതി കാട്ടുന്ന കുഞ്ഞ് മറിയം സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു.