ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്‍ മാണിക്യന്‍; ലൊക്കേഷന്‍ വീഡിയോ

web desk |  
Published : Mar 13, 2018, 09:21 AM ISTUpdated : Jun 08, 2018, 05:46 PM IST
ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്‍ മാണിക്യന്‍; ലൊക്കേഷന്‍ വീഡിയോ

Synopsis

 വിസ്മയിപ്പിക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്

ഒടിയനിലൂടെ യൗവ്വനയുക്തനായ മോഹന്‍ലാലിനെ ഒരിക്കല്‍ കൂടി കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.    ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാലിന്റെ രൂപമാറ്റം തന്നെയാണ് ആരാധകരെ ഏറെ ആകാംക്ഷയിലാഴ്ത്തുന്നത്. ഒടിയന്റെയും തേന്‍കുറിശ്ശിയുടെയും കഥ പറയാനാണ് ഒടിയന്‍ മാണിക്യന്‍ എത്തുന്നത്.

ഇപ്പോഴിതാ ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍ ലൊക്കേഷന്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.  കലാസംവിധായകന്‍ പ്രശാന്ത് മാധവിന്റെ കരവിരുതില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റ് വീഡിയോയില്‍ കാണാം.  പാലക്കാട് കോങ്ങാട് എന്ന പ്രദേശത്ത് 20 ഏക്കറോശം സെറ്റ് ഇട്ടാണ് സിനിമയുടെ ചിത്രീകരണം.  പഴയ കാല ഗ്രാമത്തെ കാണിക്കുന്നതാണിത്. നരേന്‍, സിദ്ദിഖ്, റസൂല്‍ പൂക്കുട്ടി എന്നിവരും വീഡിയോയില്‍ ഉണ്ട്‌

 ശ്രീകുമാര്‍ മേേേനാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശ് രാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  മഞ്ജു വാര്യര്‍ ആണ് നായിക പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.  മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് ഇപ്പോള്‍ തേന്‍കുറിശ്ശിയില്‍ ചിത്രീകരിക്കുന്നത്. 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാത്തിരുന്നത് 10 വര്‍ഷം, ധനുഷ് 20 കോടി കൊടുക്കേണ്ടി വരുമോ? നടന് വക്കീല്‍ നോട്ടീസ്
കെ-പോപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡുമായി 'ഗോൾഡൻ': സൈയുടെ 'ഗംഗ്നം സ്റ്റൈലിനൊപ്പം' ഇനി ഈ ഗാനവും