'വിരല്‍തുമ്പും ചുംബിക്കും'; ടൊവിനോയും അനുസിത്താരയും; കുപ്രസിദ്ധ പയ്യനിലെ ഗാനം ശ്രദ്ധേയമാകുന്നു

Published : Oct 30, 2018, 06:34 PM ISTUpdated : Oct 31, 2018, 03:10 PM IST
'വിരല്‍തുമ്പും ചുംബിക്കും'; ടൊവിനോയും അനുസിത്താരയും; കുപ്രസിദ്ധ പയ്യനിലെ ഗാനം ശ്രദ്ധേയമാകുന്നു

Synopsis

ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും സംഗീതസംവിധായകൻ ഔസേപ്പച്ചനും വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളിക്ക് മറക്കാനാകാത്ത അനുഭവമാണ് 'വിരൽതുമ്പും വിരൽതുമ്പും ചുംബിക്കും നിമിഷം' സമ്മാനിക്കുന്നത്

ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ ഒരുക്കുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലെ ആദ്യ ഗാനം മനം കവരുന്നു. 'വിരൽതുമ്പും വിരൽതുമ്പും ചുംബിക്കും നിമിഷം' എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും സംഗീതസംവിധായകൻ ഔസേപ്പച്ചനും വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളിക്ക് മറക്കാനാകാത്ത അനുഭവമാണ് 'വിരൽതുമ്പും വിരൽതുമ്പും ചുംബിക്കും നിമിഷം' സമ്മാനിക്കുന്നത്.

ആദർശ് അബ്രഹാമിന്‍റെ ആലാപനവും ഗാനത്തെ ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ടൊവീനോയും നായികയായി അനു സിത്താരയാണ് എത്തുന്നത്. ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും വേഷമിടുന്നുണ്ട്. ശ്വേതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീവൻ ജോബ് തോമസിന്‍റെതാണ് തിരക്കഥ. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. അടുത്തമാസം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വ്യക്തമാകുന്നത്.

 

PREV
click me!

Recommended Stories

തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ
വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'