ഓസ്‌കാര്‍ അവാര്‍ഡ് തത്സമയം; നടന്‍: ഗാരി ഓള്‍ഡ്‍മാൻ, നടി: ഫ്രാന്‍സെസ് മക്ഡോര്‍മണ്ട്

web desk |  
Published : Mar 05, 2018, 06:52 AM ISTUpdated : Jun 08, 2018, 05:43 PM IST
ഓസ്‌കാര്‍ അവാര്‍ഡ് തത്സമയം; നടന്‍: ഗാരി ഓള്‍ഡ്‍മാൻ, നടി: ഫ്രാന്‍സെസ് മക്ഡോര്‍മണ്ട്

Synopsis

സാം റോക്ക്‌വെല്‍ (ത്രീ ബില്‍ബോര്‍ഡ്‌സ്) ന് മികച്ച സഹനടനുള്ള പുരസ്‌കാരം

സഹനടന്‍: സാം റോക്ക്‌വെല്‍
90 -ാം ഓസ്‌കാറിലെ ആദ്യ പുരസ്‌കാരം സാം റോക്ക്‌വെല്ലിന്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ്  സാം റോക്ക്‌വെല്‍ നേടിയത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട് സെഡ് എബ്ബിങ്ങ്, മിസോറി എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. 

കേശാലങ്കാരം: ഡേവിഡ് മലിനോവ്‌സ്‌കി, ലൂസി സിബ്ബിക് (ഡാര്‍ക്കസ്റ്റ് അവര്‍)

വസ്ത്രലങ്കാരം:  മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രഡ്). 
1950 കളിലെ ലണ്ടനിലെ ഫാഷന്‍ ലോകത്തെക്കുറിച്ചുള്ള സിനിമയാണ് ഫാന്റം ത്രഡ്. കാലഘട്ടത്തിന് യോജിക്കുന്ന വസ്ത്രാലങ്കാര വിഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ചിത്രമാണ്. 

ഡോക്യുമെന്റി ഫീച്ചര്‍:  ഇക്കരസ് 
അഞ്ച് ഡോക്യുമെന്റികളെ തള്ളിയാണ് ഇക്കരസ് ഡോക്യുമെന്റി ഫീച്ചര്‍ വിഭാഗത്തില്‍ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ബ്രയന്‍ ഫോഗലാണ് ഇക്കരസിന്റെ സംവിധായകന്‍. സൈക്കില്‍ റേസില്‍ ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് ഉത്തേജകയെക്കുറിച്ചുള്ള ഡോക്യുമെന്റിയാണ് ഇക്കരസ്. ഒരു ത്രില്ലര്‍ ഡോക്യുമെന്റിറിയുടെ സ്വഭാവമാണ് ഇക്കരസിന്. 

ശബ്ദസംയോജനം:  റിച്ചാര്‍ഡ് കിങ്, അലെക്‌സ് ഗിബ്‌സണ്‍ ( ഡെന്‍കര്‍ )
ശബ്ദമിശ്രണം:  ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ.റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ (ഡെന്‍കര്‍)
കിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡെന്‍കര്‍ക്ക് രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങല്‍ ലഭിച്ചു. മികച്ച ശബ്ദസംയോജനവും മികച്ച ശബ്ദമിശ്രണത്തിനുമുള്ള അവാര്‍ഡുകള്‍  ഡെന്‍കര്‍ക്ക് നേടി. എട്ടോളം ഓസ്‌കാര്‍ നോമിനേഷനുകളുമായാണ് ക്രിസ്റ്റഫര്‍ നോളന്റെ ഡെന്‍കര്‍ക്ക് ഓസ്‌കാറിനെത്തിയത്. 1940 ലെ ഫ്രഞ്ച് യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഡെന്‍കര്‍ക്ക് 

കലാസംവിധാനം:  പോള്‍ ഡെന്‍ഹാം ഓസ്‌റ്റെര്‍ബെറി (ദ ഷേപ്പ് ഓഫ് വാട്ടര്‍ )
ഗുലിര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത സിനിമയാണ് ദ ഷേപ്പ് ഓഫ് വാട്ടര്‍. 

വിദേശ ഭാഷാ ചിത്രം: ഫന്റാസ്റ്റിക്ക് വുമണ്‍  (സംവിധാനം : ചിലെ )

സഹനടി: ആലിസണ്‍ ജാനി ( ഐ, ടോണിയാ)

ഹ്രസ്വ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ( സംവിധാനം:  ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ് )

ആനിമേഷന്‍ ചിത്രം: കൊക്കോ (സംവിധാനം:  ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ.ആന്‍ഡേഴ്‌സണ്‍ )

വിഷ്വല്‍ എഫക്റ്റ്‌സ്:  ബ്ലേഡ് റണ്ണര്‍ 2049 ബ്ലേഡ് റണ്ണര്‍ 2049 (ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്‌സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍.ഹൂവര്‍ )

ചിത്ര സംയോജനം: ലീ സ്മിത്ത് ( ചിത്രം: ഡന്‍കിര്‍ക്ക്)

ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം: ഹെവന്‍ ഈസ് എ ട്രാഫിക്ക് ജാം ഓണ്‍ ദി 405 ( സംവിധാനം: ഫ്രാക്ക് സ്റ്റീഫല്‍ )

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദി സൈലന്റ് ചൈല്‍ഡ് ( സംവിധാനം: ക്രിസ് ഓവര്‍ട്ടണ്‍, റേച്ചല്‍ ഷെന്റണ്‍)

മികച്ച അവലംബിത തിരക്കഥ: ജെയിംസ് ഐവറി (കോള്‍ മി ബൈ യുവര്‍ നെയിം)


മികച്ച തിരക്കഥ: ജോര്‍ദൻ പീലെ (ഗെറ്റ് ഔട്ട്)

മികച്ച പശ്ചാത്തല സംഗീതം: അലക്സാണ്ടര്‍ ഡെസ്‍പ്ലാറ്റ് (ദ ഷേപ് ഓഫ് വാട്ടര്‍)


അലക്സാണ്ടര്‍ ഡെസ്‍പ്ലാറ്റിനു മുമ്പും ഓസ്‍കര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

മികച്ച ഛായാഗ്രഹകന്‍: റോജര്‍ ദീക്കിൻസ് (ബ്ലേഡ് റണ്ണര്‍ 2049 )

മുമ്പ് 13 തവണ നോമിനേഷൻ ലഭിച്ചില്ലെങ്കിലും റോജര്‍ ദീക്കിൻസിന് ഓസ്‍കര്‍ ലഭിച്ചിരുന്നില്ല


മികച്ച സംവിധായകന്‍: ഗിലെര്‍മോ ഡെല്‍ ടോറോ ( ദി ഷേപ് ഓഫ് വാട്ടര്‍)

മികച്ച നടന്‍: ഗാരി ഓള്‍ഡ്‍മാൻ (ഡാര്‍ക്കസ്റ്റ് അവര്‍)

മികച്ച നടി: ഫ്രാന്‍സെസ് മക്ഡോര്‍മണ്ട് (ത്രി ബില്‍ബോര്‍ഡ്സ്)

മികച്ച ചിത്രം: ദ ഷേപ് ഓഫ് വാട്ടര്‍

24 വിഭാഗങ്ങളിലാണ് ഇന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഹാര്‍വിന്‍ വെയിന്‍സ്റ്റ്യന്‍ വിവാദം സൂചിപ്പിച്ച് കൊണ്ടാണ് ഡോള്‍ബി തീയറ്ററില്‍  ജിമ്മി കിമ്മില്‍ 90 ാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്. ലൈംഗീക അപവാദങ്ങളെ തുടര്‍ന്ന് പുറത്താക്കപ്പെട്ടയാളാണ് ഹാര്‍വിന്‍ വെയിന്‍സ്റ്റ്യന്‍. സിനിമാ മേഖലയില്‍ നിന്ന് വെയിന്‍സറ്റിയന്‍ പുറത്താക്കപ്പെട്ടതും. തൊട്ടുപിറകെ സ്ത്രീമുന്നേറ്റങ്ങളിലുണ്ടായ വളര്‍ച്ചയെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടാണ് ജിമ്മി 90 -ാം ഓസ്‌കാര്‍ പുരസ്‌കാരം ചടങ്ങുകള്‍ ആരംഭിച്ചത്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ