ഓസ്‍കറില്‍ ആദ്യമായി ഒരു ഛായാഗ്രാഹക, റേച്ചല്‍ മോറിസണ്‍

By Web DeskFirst Published Mar 4, 2018, 7:42 PM IST
Highlights

ഓസ്‍കറില്‍ ആദ്യമായി ഒരു ഛായാഗ്രാഹക, റേച്ചല്‍ മോറിസണ്‍

തൊണ്ണൂറാമത് ഓസ്‍കര്‍ നാമനിര്‍ദ്ദേശപ്പട്ടികയില്‍ ഛായാഗ്രാഹകരുടെ കൂട്ടത്തില്‍‌ ഒരു വനിതയും. ആദ്യമായി ഓസ്‍കര്‍‌ നാമനിര്‍ദ്ദേശം നേടിയ വനിതാ ഛായാഗ്രാഹകയെന്ന നേട്ടം സ്വന്തമാക്കിയത് റേച്ചല്‍ മോറിസണ്‍ ആണ്. മഡ്ബൌണ്ട് എന്ന ചിത്രത്തിനാണ് റേച്ചല്‍ മോറിസണ്‍ നാമനിര്‍ദ്ദേശം നേടിയത്.

2018ലെ ഹിറ്റ് ചിത്രം ബ്ലാക് പാന്തറിന്റെ ഛായാഗ്രാഹക കൂടിയാണ് റേച്ചല്‍ മോറിസണ്‍‌. കണ്‍ഫേമേഷൻ, കേക്ക്, ഡോപ്, ഫ്രൂട്‍വെയ്‍ല്‍ സ്റ്റേഷൻ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹണം നിര്‍വഹിച്ചതും റേച്ചല്‍ മോറിസണ്‍ ആണ്.

മികച്ച സംവിധാനത്തിനുള്ള പുരസ്‍കാരത്തിനു മത്സരിക്കാനും ഒരു വനിതയുണ്ട്. ലേഡി ബേര്‍ഡിന്റെ സംവിധായിക ഗ്രേറ്റ ഗെര്‍വിങിനാണ് നാമനിര്‍ദ്ദേശം ലഭിച്ചത്. അഞ്ചാം തവണയാണ് ഒരു വനിതാ സംവിധായികയ്‍ക്ക് ഓസ്‍കര്‍ നാമനിര്‍ദ്ദേശം ലഭിക്കുന്നത്.

 

 

click me!