
സിനിമാരംഗത്ത് പുരുഷാധിപത്യമെന്ന് നടി പത്മപ്രിയ. ഒരു നടിക്ക് മോശം അനുഭവം ഉണ്ടാകുന്നുവെങ്കില്‍ അവര്‍ തന്നെ ആദ്യം രംഗത്തുവരണം എന്നാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെടുന്നതെന്നും പത്മപ്രിയ പറഞ്ഞു.
വനിതകള്‍ക്കെതിരെ തൊഴില്‍ സ്ഥലങ്ങളിലെ പീഡനങ്ങള്‍ തടയാന്‍ ആഭ്യന്തര സംവിധാനങ്ങള്‍ മിക്ക മേഖലകളിലുമുണ്ട്. പക്ഷെ സിനിമമേഖലയില്‍ അത് എളുപ്പമല്ല. ഈ പശ്ചാത്തലത്തിലാണ് വിമണ്‍ ഇന്‍ കളക്ടറ്റീവിന്റെ പ്രസക്തി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ബന്ധപ്പെട്ടവരെ അത് അറിയിക്കാനും ഇന്ന് സംഘടനക്ക് കഴിയുന്നുണ്ട്. സംഘടനയുടെ ആദ്യഘട്ട ചര്‍ച്ചക്ക് വേണ്ടി രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ 24 പേരുണ്ടായിരുന്നു. ഇന്ന് 19 പേരാണുളളത്. ആ 19 സംഘടന നന്നായി ചലിക്കുന്നു. പുരുഷ മേധാവിത്വം ഇന്ത്യന്‍ സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്നും പത്മപ്രിയ പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍ സ്ഥലത്തെ സംരക്ഷണത്തിനായി നിയമങ്ങളില്‍ മാറ്റം വരണം. അത്തരം കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ഡബ്ല്യൂസിസി നിയമവിരുദ്ധമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ് എന്നും പത്മപ്രിയ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ