തലമുറകളുടെ നര്‍മം, ഫുട്ബോളിനെ സ്നേഹിക്കുന്ന എട്ട് വയസുകാരി; പന്തിന്‍റെ ടീസർ

Published : Dec 15, 2018, 11:38 AM ISTUpdated : Dec 15, 2018, 11:42 AM IST
തലമുറകളുടെ നര്‍മം, ഫുട്ബോളിനെ സ്നേഹിക്കുന്ന എട്ട് വയസുകാരി; പന്തിന്‍റെ  ടീസർ

Synopsis

ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന എട്ട് വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പന്തിലൂടെ ആദി പറയുന്നത്.

ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ പുതുമുഖ സംവിധായകൻ ആദി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പന്ത് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കും പോലെ തന്നെ ഫുട്ബോളാണ് സിനിമയുടെ പ്രമേയം. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന എട്ട് വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പന്തിലൂടെ ആദി പറയുന്നത്.

2016ൽ  മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉമ്മൂമ്മയെ അവതരിപ്പിക്കുന്നത് മുൻ ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗം ആണ്. വീനിത്, ഇന്ദ്രൻസ്, നെടുമുടി വേണു, അജു വർഗീസ്, സുധീഷ്, സുധീർ കരമന, പ്രസാദ് കണ്ണൻ, വിനോദ് കോവൂർ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുളളത്.

പന്തിലെ  ഷംസുദ്ദീൻ പി കുട്ടോത്ത് വരികളെഴുതി ജാസി ഗിഫ്റ്റും ഇഷാൻ ദേവും ചേർന്ന് ആലപിച്ച ഗാനം നേരത്തെ  പുറത്തിറങ്ങിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹെർ ഫ്രെയിം, ഹെർ സ്റ്റോറി: സിനിമ മേഖലയിലെ അധികാര ഘടന മാറണമെന്ന് വനിത സംവിധായകർ
'ആരെയും പേടിക്കേണ്ടതില്ലല്ലോ'; സെൻസറിംഗ് വിമർശന വിധേയമാക്കി ഓപ്പൺഫോറം