പാർവ്വതിയുടെ വെളിപ്പെടുത്തൽ വന്‍ ചര്‍ച്ചയാകുന്നു

Published : Apr 02, 2017, 12:17 PM ISTUpdated : Oct 04, 2018, 11:34 PM IST
പാർവ്വതിയുടെ വെളിപ്പെടുത്തൽ വന്‍ ചര്‍ച്ചയാകുന്നു

Synopsis

കൊച്ചി: സിനിമയിൽ അവസരം ലഭിക്കുന്നതിനായി തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചിട്ടുണ്ടെന്ന് നടി പാർവ്വതിയുടെ വെളിപ്പെടുത്തൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്പോഴും വിഷയത്തിൽ സിനിമാമേഖലയ്ക്ക് മൗനം. കാസ്റ്റിംഗ് കൗച്ച് ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത്  മലയാളത്തിൽ നിന്നെന്നും ഓൺലൈൻ മാധ്യമം ക്രോസ് പോസ്റ്റ് നെറ്റ്വര്‍ക്കിന് അനുവദിച്ച അഭിമുഖത്തിൽ പാർവ്വതി തുറന്നടിച്ചു

അഭിനയത്തിന്റെ തുടക്കകാലത്തും തുടർന്നിങ്ങോട്ടുള്ള ഏതാനും വർഷങ്ങളിലും സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ പലരും കിടക്കപങ്കിടാൻ ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു പാർവ്വതിയുടെ വെളിപ്പെടുത്തൽ.കാസ്റ്റിംഗ് കൗച്ച് മലയാളസിനിമയിൽ ഉണ്ട്. സംവിധായകരിൽ നിന്നും നടൻമാരിൽ നിന്നും തനിക്കത് നേരിടേണ്ടി വന്നിട്ടുണ്ട്.

പലരും  ഒരു അവകാശമെന്ന നിലയ്ക്കാണ് ഇക്കാര്യം ആവശ്യപ്പെടാറ് . ഇങ്ങനെ യൊക്കെ ഉണ്ടെങ്കിൽ സിനിമയിൽ നിലനിൽക്കാനാകൂ എന്ന ഉപദേശവും ലഭിച്ചിട്ടുണ്ട്. പാർവ്വതിയുടെ തുറന്നുപറച്ചിൽ സാമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവയ്ക്കുന്പോഴും വിഷയത്തോട് സിനിമാ മേഖലയ്ക്ക് മൗനം.

സംഘടനയോ താരങ്ങളോ ഒന്നും ഇതുവരെ പ്രതികപരിച്ചിട്ടില്ല. തെന്നിന്ത്യൻ നടിമാരായ നേഹ സക്സേന,ലക്ഷ്മിരാമകൃഷ്ണൻ എന്നിവരും നേരത്തെ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധായകന്റെ പേരില്ലാതെ പുതിയ പോസ്റ്റർ; കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ചർച്ചയാവുന്നു
"വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ഭൂതകാലത്തിന് വേണ്ടി ആദ്യം ചിത്രീകരിച്ചത്": ഷെയ്ൻ നിഗം