പാര്‍വതി സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമായി

Published : Nov 24, 2018, 01:42 PM IST
പാര്‍വതി സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമായി

Synopsis

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു.  

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ നിന്നും നടി പാര്‍വതിയുടെ ഔദ്യോഗിക അക്കൌണ്ടുകള്‍ അപ്രത്യക്ഷമായി. ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ ഇപ്പോള്‍ പാര്‍വതിയുടെ അക്കൌണ്ടുകള്‍ ഇല്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു.

'ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം(നേരിട്ടുള്ള സന്ദേശം) വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക്ക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്‌നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും' എന്ന് അന്ന്  പാര്‍വതി കുറിച്ചിരുന്നു. 

എന്നാല്‍ പിന്നീട് പ്രളയത്തെ തുടര്‍ന്ന് പാര്‍വതി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സജീവമായി.' പാര്‍വതി അന്നു പറഞ്ഞ ബ്രേക്ക് ആയിരിക്കും ഇപ്പോള്‍ എടുത്തതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണവും വന്നിട്ടില്ല.

പുതിയ ചിത്രമായ 'ഉയരെ'യുടെ ചിത്രീകരണത്തിരക്കിലാണ് പാര്‍വതി ഇപ്പോള്‍. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബിസഞ്ജയ് തിരക്കഥ എഴുതുന്നു. 

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പല്ലവി എന്ന കഥാപാത്രമായി പാര്‍വതി എത്തുന്നു.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി