എൽസണ്‍ ലോഹിദാക്ഷൻ എന്നാണ് ഇയാളുടെ പേര്. തുടർന്ന് താരം ഇയാളുടെ പ്രൊഫൈൽ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് ഒരു സ്ത്രീയോടും ഇത്തരത്തിൽ ഇനി ഇയാൾ പെരുമാറരുത് എന്ന് കുറിക്കുകയായിരുന്നു
സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടി നടി നേഹ സക്സേന. ഗൾഫിലുള്ള യുവാവ്, നടിയുടെ പിആർ മാനേജർക്കാണ് വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ചത്. "ദുബായിൽ ഒരു രാത്രിയിലേക്ക് ഇവരെ ലഭിക്കുമോ? ലഭിക്കുമെങ്കിൽ എന്നെ അറിയിക്കു'. എന്നാണ് ഇയാൾ അയച്ച സന്ദേശത്തിലുള്ളത്.
എൽസണ്‍ ലോഹിദാക്ഷൻ എന്നാണ് ഇയാളുടെ പേര്. തുടർന്ന് താരം ഇയാളുടെ പ്രൊഫൈൽ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് ഒരു സ്ത്രീയോടും ഇത്തരത്തിൽ ഇനി ഇയാൾ പെരുമാറരുത് എന്ന് കുറിക്കുകയായിരുന്നു. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു ഇയാൾ നേഹയ്ക്ക് നൽകിയ വിശദീകരണം.
ഹാക്ക് ചെയ്തതാണെങ്കിൽ എന്തിന് വാട്ട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തുവെന്നും ഒന്ന് ക്ഷമാപണം പോലും നടത്താൻ ഇയാൾ എന്തുകൊണ്ട് തയാറായില്ലെന്നും നേഹ ചോദിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു നടപടി താൻ സ്വീകരിച്ചതെന്നും താരം വ്യക്തമാക്കി.