'പേരന്‍പ്' ട്രെയ്‌ലറിന് മണിക്കൂറുകള്‍; മമ്മൂട്ടി ചെന്നൈയില്‍ പുറത്തിറക്കും

Published : Jan 05, 2019, 05:39 PM IST
'പേരന്‍പ്' ട്രെയ്‌ലറിന് മണിക്കൂറുകള്‍; മമ്മൂട്ടി ചെന്നൈയില്‍ പുറത്തിറക്കും

Synopsis

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.

മമ്മൂട്ടി ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന തമിഴ് ചിത്രം 'പേരന്‍പി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്താന്‍ ഏതാനും മണിക്കൂറുകള്‍. ഇന്ന് വൈകിട്ട് നടക്കുന്ന വികടന്‍ സിനി അവാന്‍ഡ്‌സ് വേദിയിലാണ് തമിഴ്‌നാട്ടിലും വലിയ കാത്തിരിപ്പുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച്. ചെന്നൈ ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടിയാണ് ട്രെയ്‌ലര്‍ പുറത്തിറക്കുക. എട്ടിനും ഒന്‍പതിനുമിടയില്‍ ട്രെയ്‌ലര്‍ വീഡിയോ പുറത്തെത്തും.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മണ്ണിട്ട് മൂടിയത് എന്തിനാണ് കുത്തിപ്പൊക്കുന്നത്?', രേഖ രതീഷിനെ പിന്തുണച്ച് ദിവ്യ ശ്രീധർ
വയലൻസ്, വയലൻസ്, വയലൻസ്, ടോക്സിക് ടീസര്‍ എത്തി, ഇരട്ട ലുക്കില്‍ യാഷ്