
ബിഗ് ബോസ് ഹൗസില്‍ ഏറ്റവും ചര്‍ച്ചയായ പേളി-ശ്രീനിഷ് പ്രണയം അവസാനത്തിലേക്കോ... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ തുടരുന്ന ചെറിയ ചെറിയ സൗന്ദര്യപ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതാണ് 96-ാം ദിവസത്തിലെ എപ്പിസോഡില്‍ കണ്ടത്. എസ്.പി.എസ് എന്ന് ബിഗ് ബോസ് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്ന ഷിയാസ്, പേര്‍ളി, ശ്രീനിഷ് സഖ്യത്തിനിടയില്‍ വലിയൊരു വഴക്കുണ്ടാവുന്നതും വെള്ളിയാഴ്ച്ചയിലെ എപ്പിസോഡില്‍ കണ്ടു.
തന്നെ പേളി അവഗണിക്കുന്നതായി തോന്നുന്നുവെന്ന് ശ്രീനിഷ് ഷിയാസിനോട് പറയുന്നതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമാവുന്നത്. രാത്രി തീ അണയാതെ സംരക്ഷിക്കേണ്ട ടാസ്കിനിടെ പേളി അവഗണിക്കുന്നതായി ശ്രീനിഷിന് പരാതിയുണ്ടെന്ന് ഷിയാസ് പേളിയോട് പറഞ്ഞു. തങ്ങള്‍ക്കിടയിലെ കാര്യങ്ങള്‍ ഷിയാസ് വഴി അറിയേണ്ടി വരുന്നതിലുള്ള അമര്‍ഷം പേളി ശ്രീനിഷിനോട് തുറന്നടിച്ചതോടെ മൂവരും തമ്മില്‍ വാക്കേറ്റമായി.
തലേദിവസം നടന്ന എലിമിനേഷനില്‍ ശ്രീനിഷ് പുറത്താവാതെ രക്ഷപ്പെട്ടിട്ടും പേളിയുടെ മുഖത്ത് സന്തോഷം കണ്ടില്ലെന്ന ശ്രീനിഷിന്‍റെ പരാതി ഷിയാസ് പേളിയോട് പറഞ്ഞതും പ്രശ്നം രൂക്ഷമാക്കി. ഷിയാസ് കാരണം തനിക്ക് ശ്രീനിഷുമായി സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും . തങ്ങള്‍ മിണ്ടാതിരുന്നാല്‍ നീ ഹാപ്പിയാവുമോ എന്നും പേളി ഷിയാസിനോട് ചോദിച്ചു. എന്നാല്‍ താനുമായി പിണങ്ങിയിട്ടും പേളി ഹാപ്പിയായിരുന്നുവെന്നും പാട്ടും ഡാന്‍സുമായി നടക്കുകയായിരുന്നുവെന്നും ശ്രീനിഷ് പറഞ്ഞു.
ഇവര്‍ക്കിടയില്‍ സംസാരിച്ച ഷിയാസിനോട് തങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കാന്‍ നില്‍ക്കരുതെന്ന് പേളി താക്കീത് ചെയ്തു. തന്‍റെ മാതാപിതാക്കള്‍ ഇതൊക്കെ കാണുന്നതിലുള്ള സങ്കടം കൂടി പറഞ്ഞ പേളി അവിടെ നിന്നും കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി. അടുക്കളയിലുള്ള സാബുവിനും സുരേഷിനും അടുത്തു പോയി പരാതി പറഞ്ഞ പേളിയെ അവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തന്നെ അവഗണിക്കുന്നതായും, കുറ്റം പറയുന്നതായുമുള്ള പേളിയുടെ പരാതി വെറും തോന്നലാണെന്ന് സുരേഷ് പറഞ്ഞപ്പോള്‍ ഷിയാസ് പറയുന്നത് കേട്ടിട്ട് മനുഷ്യന്‍മാര്‍ വഴക്കുണ്ടാക്കുമോ എന്നായിരുന്നു സാബുവിന്‍റെ ചോദ്യം.
രാത്രി പേളിയും ശ്രീനിഷും മാത്രമുള്ള സമയത്ത് ഇരുവരും എല്ലാം സംസാരിച്ചെങ്കിലും ഒരു ഘട്ടത്തില്‍ വഴക്ക് രൂക്ഷമായി. തന്നെ പേളി ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും അതിനായി കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും ശ്രീനിഷ് പറഞ്ഞു. മനപ്പൂർവ്വം അവഗണിച്ചിട്ടില്ലെന്നും ക്ഷീണവും തിരക്കും കാരണവും ഷിയാസിന്‍റെ സാന്നിധ്യവും മൂലം സംസാരിക്കാതിരുന്നതെന്ന് പേളി പറഞ്ഞു. ഷിയാസിനോട് പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചെന്ന് പറഞ്ഞ പേളി തനിക്ക് തെറ്റ് പറ്റിയെന്നും പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള പ്രശ്നം മറ്റുള്ളവരോട് പറയില്ലെന്ന വാക്ക് ശ്രീനിഷ് തെറ്റിച്ചെന്ന് പേളി പറഞ്ഞു.
പേളി കാരണങ്ങളുണ്ടാക്കുകയാണെന്ന് ശ്രീനിഷ് പറഞ്ഞതോടെ പേളി ശ്രീനിഷിന്‍റെ മോതിരം ഊരി തിരികെ നല്‍കി. ദേഷ്യം പിടിച്ച ശ്രീനിഷ് അവിടെ നിന്നും ഇറങ്ങിപ്പോയി. അല്‍പസമയത്തിന് ശേഷം ശ്രീനിഷ് മടങ്ങിയെത്തിയതും പേളി തന്‍റെ മോതിരം തിരികെ ചോദിച്ചു. ഒടുവില്‍ ഷിയാസിനോട് പറഞ്ഞത് തെറ്റായിപോയെന്നും അവന്‍ തന്‍റെ രഹസ്യം ദുരുപയോഗം ചെയ്തുവെന്നും ശ്രീനിഷ് പറഞ്ഞു. ഈ ഘട്ടത്തില്‍ അവിടേക്ക് വന്ന സാബു പേളിയോടും ശ്രീനിഷിനോടും തീയ്ക്ക് കെടാതിരിക്കാന്‍ കാവലിരിക്കാനും പ്രശ്നങ്ങളൊക്കെ പറഞ്ഞു തീര്‍ക്കാനും ആവശ്യപ്പെടുന്നിടതാണ് എപ്പിസോഡ് അവസാനിച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ