പ്രളയത്തിരകളെ പ്രണയിച്ച് തോൽപ്പിക്കാം, കയ്യടി നേടി ഒരു കവിത

By Web TeamFirst Published Sep 29, 2018, 12:48 PM IST
Highlights

പ്രളയത്തിരകളെ പ്രണയിച്ച് തോൽപ്പിക്കാൻ പറയുന്ന കവിത കണ്ണൂരിൽ നിന്ന് പിറവിയെടുത്തിരിക്കുന്നു. അതിജീവനത്തിന്റെ  കഥ പറയുന്ന കവിത നവമാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ കവിതക്ക് ദൃശ്യസാക്ഷാത്കാരം കൂടി ഒരുക്കാൻ തയ്യാറാവുകയാണ് അണിയറക്കാർ. ബാബുരാജ് അയ്യല്ലൂരിന്റെ വരികൾക്ക് ശബ്‍ദം പകർന്നിരിക്കുന്നത് സജീവൻ കുയിലൂരാണ്.

പ്രളയാനന്തരം ചെങ്ങന്നൂർ അടക്കമുള്ള പ്രദേശങ്ങളിലെ പ്രവർത്തനം കഴിഞ്ഞ് കണ്ണൂരിലെത്തിയ സജീവനാണ് കവിതയെന്ന ആശയത്തേപ്പറ്റി മട്ടന്നൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ കൂടിയായ ബാബുരാജിനോട് പറയുന്നത്. തുടർന്ന് കവിത എഴുതി സംഗീതം ചെയ്യുകയായിരുന്നു. സംസ്ഥാന തുടർവിദ്യാഭ്യാസ സ്കൂൾ കലോത്സവം പ്രേരക് വിഭാഗത്തിൽ തുടർച്ചയായി കലാപ്രതിഭയാണ് സജീവൻ കുയിലൂർ.

രാജേഷ് കുയിലൂര്‍ ആണ് വീഡിയോയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് എടവനയാണ് നിര്‍മ്മാതാവ്.

click me!