പത്രലേഖയുമായുള്ള ബന്ധം: മനസ് തുറന്ന് രാജ്കുമാര്‍ റാവു

By Web TeamFirst Published Sep 29, 2018, 10:36 AM IST
Highlights

രാജ്കുമാര്‍ റാവുവും പത്രലേഖയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. സിറ്റി ലൈറ്റ്സ്‍‌ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതിനു ശേഷം ഇരുവരും ഡേറ്റിംഗിലാണെന്നും സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നുമാണ് രാജ്‍കുമാര്‍ റാവു പറയുന്നത്.

പത്രലേഖ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങള്‍ സിനിമയെ കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ അഭിനയത്തെ കുറിച്ചാണ് സംസാരിക്കാറുള്ളത്. വിവാഹത്തെ കുറിച്ചോ കുട്ടികളെ കുറിച്ചോ ചര്‍ച്ച ചെയ്യാറില്ല. കാരണം ഞങ്ങള്‍ എങ്ങനെയാണോ അത് ഞങ്ങള്‍ ഇഷ്‍ടപ്പെടുന്നു. രാജ്കുമാര്‍ റാവു പറയുന്നു.

താൻ എന്നും റൊമാന്റിക് ആണെന്നും രാജ്കുമാര്‍ പറയുന്നു. മൂന്നാം ക്ലാസ്സില്‍ തോന്നുമ്പോഴാണ് ഒരാളാണ് ആദ്യം ആകര്‍ഷണം തോന്നിയത്. അത് ആ കുട്ടി സ്കൂള്‍ വിട്ടുപോകുന്നതുവരെ, ഒമ്പതാം ക്ലാസ് വരെ തുടര്‍ന്നുവെന്നും രാജ്‍കുമാര്‍ റാവു പറയുന്നു.

click me!