ദുരിതാശ്വാസ പ്രവര്‍‌ത്തനത്തില്‍ മുഴുകി പൂര്‍ണിമയും ഇന്ദ്രജിത്തും- വീഡിയോ

Published : Aug 14, 2018, 02:28 PM ISTUpdated : Sep 10, 2018, 04:45 AM IST
ദുരിതാശ്വാസ പ്രവര്‍‌ത്തനത്തില്‍ മുഴുകി പൂര്‍ണിമയും ഇന്ദ്രജിത്തും- വീഡിയോ

Synopsis

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളം ഒന്നടങ്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്. 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളം ഒന്നടങ്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്. അക്കൂട്ടത്തില്‍ താരങ്ങളുടെ പങ്ക് സമൂഹത്തിന് മാതൃകയാണ്. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളോട് കൈകോർത്ത് അൻപൊടു കൊച്ചി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പൂർണിമയും നടന്‍ ഇന്ദ്രജിത്തും. ഒപ്പം മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും ഉടനീളമുണ്ട്. 

കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന പ്രവർത്തനങ്ങളിലാണ് ഇരുവരും മുഴുകി നില്‍ക്കുന്നത് . ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കേണ്ട സാധനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകള്‍ ആക്കുകയാണ് ഇവിടെ ചെയ്യുന്നത്. പായ്ക്കിങ്ങിലും മറ്റും സഹായിച്ചും താരപരിവേഷമില്ലാതെ വളണ്ടിയർമാർക്കിടയിൽ ഇന്ദ്രജിത്തും ഒപ്പമുണ്ടായിരുന്നു. ഇവരെ കൂടാതെ പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയ യുവ താരങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ ഉണ്ട്. 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം