
കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി ദ കണ്‍ക്ലൂഷൻ. റിലീസ് ചെയ്‍ത ദിവസം തന്നെ ചിത്രം 100 കോടി കളക്ഷൻ നേടി. 10 ദിവസത്തിനുള്ളില്‍ 1000 കോടി രൂപയുടെ കളക്ഷൻ നേടിയും ബാഹുബലി റെക്കോര്‍ഡ് ഇട്ടു. ചിത്രം പ്രദര്‍ശനത്തിയത് 2017 ഏപ്രില്‍ 27നായിരുന്നു. ചിത്രത്തിന്റെ വിജയഗാഥയ്‍ക്ക് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നായകൻ പ്രഭാസ്.
ബാഹുബലി 2 ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ആ ദിവസം എനിക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. എല്ലാ ആരാധകര്‍ക്കും സ്‍നേഹം, നന്ദി. മനോഹരമായ ആ യാത്രയില്‍ പങ്കാളിയായതിന് നന്ദി. എസ് എസ് രാജമൌലിക്കും ടീമിനും അഭിനന്ദനങ്ങള്‍, ഹൃദയം നിറഞ്ഞ നന്ദി- പ്രഭാസ് പറയുന്നു.
എസ് എസ് രാജമൌലി സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഒന്നാം ഭാഗമായ ബാഹുബലി ദി ബിഗിനിംഗും വൻ ഹിറ്റായിരുന്നു. പ്രഭാസിനു പുറമെ അനുഷ്‍ക ഷെട്ടി, റാണ, തമന്ന, സത്യരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ