
ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥനയുടെ ഹിന്ദി ഗാനം വൈറലാകുന്നു. ചന്ന മേരെയാ മേരെയാ എന്ന ഗാനമാണ് താരപുത്രി പാടി ആരാധകരെ നേടിയിരിക്കുന്നത്. ഗിറ്റാര്‍ വായിച്ചാണ് പ്രാര്‍ത്ഥന പാടിയിരിക്കുന്നത്. ഇതാദ്യമായല്ല, സോഷ്യല്‍ മീഡിയ പ്രാര്‍ത്ഥനയുടെ ഗാനം ഏറ്റെടുക്കുന്നത്. നേരെത്തെയും ഈ കൊച്ചുമിടുക്കി പാടിയ പാട്ടുകള്‍ വൈറലായിരുന്നു. പാട്ടുകള്‍ക്ക് പുറമെ ഡബ്‌സ്മാഷിലും താരമാണ് പ്രാര്‍ത്ഥന. മഞ്ജുവാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്ന ഗാനം പാടിയിരിക്കുന്നതും പ്രാര്‍ത്ഥനയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ