
കൊന്നവരും,കൊല്ലിച്ചവരും,കൊല്ലാൻ ഇറങ്ങിപ്പുറപ്പെടുന്നവരും കാണേണ്ട ഹ്രസ്വ ചിത്രമാണ് ഷിജിത്ത് കല്ല്യാടൻ സംവിധാനം ചെയ്‍ത 12 മിനുറ്റ് ദൈർഘ്യമുള്ള ഉടുമ്പ്. ചോര പടരുന്ന, ചോരക്കറ പുരളുന്ന കണ്ണൂരിലെ അക്രമ രാഷ്‍ട്രീയത്തിന്റെ പശ്ചാത്തലമാണ് കഥ.
സൗഹൃദം എത്രമേൽ പ്രിയപ്പെട്ടതാണന്നും അതിന് മുറിഞ്ഞ് പോകുമ്പോൾ സംഭവിക്കുന്നതെന്താണെന്നും വരച്ചിടുന്നുണ്ട് സിനിമ. ഉടുമ്പ് ബാലന്റെയും, മകന്റെയും ജീവിതവും, ഇടയ്‍ക്ക് നടക്കുന്ന ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം. കണ്ണൂരിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് സിനിമയിൽ. അക്രമമാണ് രാഷ്‍ട്രീയമെന്ന ബോധത്തിനിടയിൽ ജീവിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ചിത്രം. നല്ല ഒരു ഹ്രസ്വ ചിത്രം നിർമ്മിച്ചതിൽ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കും.
അതെ, ഉടുമ്പ് മനസ്സിനെ കൊളുത്തി വലിക്കുന്ന, പിടിവിടാതെ ഒപ്പം കൂട്ടുന്ന സിനിമ തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും, എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് തരുൺ സുധാകരനാണ്. സുർജിത് പുരോഹിത്, രാധാകൃഷ്ണൻ തലച്ചങ്ങാട്, മനോഹരൻ വെള്ളിലോട്, മുരളി വായാട്ട്, മധു വായാട്ട്, രാമകൃഷ്‍ണൻ പഴശ്ശി, വിഷ്‍ണു എ വി, എസ് കെ ഷാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ