
കൊച്ചി: തനിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ അതേ ഭാഷയിൽ മറുപടിയുമായി സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫ്. മമ്മൂട്ടിയെ വിമർശിച്ചുവെന്ന പേരിൽ ആരംഭിച്ച ജൂഡ്-പാർവതി തർക്കമാണ് ഇപ്പോൾ പ്രതാപ് പോത്തനിലേക്ക് കൂടി എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് പ്രതാപ് പോത്തൻ ജൂഡിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇൻഡസ്ട്രിയിൽ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആൾ മാത്രമാണ് നീഇതായിരുന്നു പ്രതാപ് പോത്തന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് അദ്ദേഹം അൽപ്പസമയത്തിനകം പിൻവലിക്കുകയും ചെയ്തു.
കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാൻ. ഗെറ്റ് വെൽ സൂൺ ഡിയർ ഓൾഡ് ഡോഗ് എന്നായിരുന്നു ഇതിന് ജൂഡിന്റെ തിരിച്ചുള്ള മറുപടി.
നടി പാർവതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമർശിച്ചതോടെ മമ്മൂട്ടിയെ വിമർശിച്ചുവെന്ന് ആരോപിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പാർവതിക്ക് നേരെ വൻതോതിൽ ആക്രമണമുണ്ടായിരുന്നു.
നടിയെ കുരങ്ങിനോട് താരതമ്യപ്പെടുത്തി ഫേസ്ബുക്കിൽ ജൂഡ് പോസ്റ്റിട്ടത്തോടെ വാക്പോര് അതിന്‍റെ പാരമ്യത്തിലെത്തിയിരുന്നു. ഒഎംകെവി എന്നായിരുന്നു ട്വിറ്ററിലൂടെ പാർവതി ജൂഡിന് കൊടുത്ത മറുപടി. കൂടാതെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമങ്ങൾക്കെതിരെ പാർവതി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ