ജയസൂര്യയുടെ പ്രേതം പണി തുടങ്ങി!

By Web DeskFirst Published May 26, 2016, 10:45 AM IST
Highlights

ജയസൂര്യയെ നായകനാക്കി, രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രേതത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. പ്രേതം പണി തുടങ്ങി എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ‘പ്രേത’ത്തിന്റെ സൗണ്ട് ഡിസൈനും മിക്സിങ്ങും ചെയ്യുന്നത് ബാഹുബലിക്കു വേണ്ടി പ്രവര്‍ത്തിച്ച ജസ്റ്റിൻ ജോസ് ആണ്.


ഹൊറര്‍ ചിത്രമായ പ്രേതത്തില്‍ ജയസൂര്യക്കു പുറമേ അജു വർഗീസ്, ജോജു, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രൻ, പേളി മാനി  തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ടാകും. ആനന്ദ് മധുസൂദനൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്., Jayasurya

click me!