'നീയാണ് ഡാഡയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം, പ്രകാശം'; മകൾക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജ്

Web Desk   | Asianet News
Published : Sep 08, 2020, 10:36 AM ISTUpdated : Sep 08, 2020, 10:38 AM IST
'നീയാണ് ഡാഡയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം, പ്രകാശം'; മകൾക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജ്

Synopsis

ഹാപ്പി ബർത്ത്ഡേ സൺഷൈൻ! ഡാഡയുടെയും മമ്മയുടെയും എന്നത്തേയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും നീയാണ്. ഇൻസ്റ്റ​ഗ്രാമിൽ പൃഥ്വി കുറിക്കുന്നു.   

തിരുവനന്തപുരം: മകൾ അല്ലിയ്ക്ക് ആറാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ‌ പൃഥ്വിരാജ്. ഇൻസ്റ്റ​ഗ്രാം പേജിലാണ് നിറഞ്ഞു ചിരിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവച്ച് പൃഥ്വി ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. 'ഹാപ്പി ബർത്ത്ഡേ സൺഷൈൻ! ഡാഡയുടെയും മമ്മയുടെയും എന്നത്തേയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും നീയാണ്.' ഇൻസ്റ്റ​ഗ്രാമിൽ പൃഥ്വി കുറിക്കുന്നു. 

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്കും ആരാധകർ ഏറെയാണ്. അലംകൃതയുടെ എല്ലാ വിശേഷങ്ങളും പൃഥ്വി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മീശ ഇല്ല, മുഖം സ്‌ത്രീകളുടെ പോലെ', മോശം കമന്‍റുകള്‍ നേരിട്ടു; തുറന്നുപറഞ്ഞ് ആദര്‍ശും വര്‍ഷയും
'വൈകാരികമായി ഞാൻ അനാഥനാവുന്നത് അവൻ പറയാതെ പോയതിനു ശേഷമാണ്'; കുറിപ്പ് പങ്കുവച്ച് കൈതപ്രം