പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്നു

By Web DeskFirst Published Aug 20, 2016, 11:12 AM IST
Highlights

മഞ്ജു വാര്യരും പൃഥ്വിരാജും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 
നിരവധി സിനിമകള്‍ ഇനിയും ചെയ്‍തു തീര്‍ക്കാനുണ്ടെങ്കിലും വേണുവിന്‍റെ ചിത്രത്തിന്‍റെ കഥ ഇഷ്‍ടപ്പെട്ട പൃഥ്വി ഡേറ്റ് നല്‍കുകയായിരുന്നു. ഒരു റൊമാന്‍റിക് ത്രില്ലറായിരിക്കും സിനിമ എന്നാണ് റിപ്പോര്‍‌ട്ട്.

നേരത്തെ ദയ എന്ന ചിത്രത്തില്‍ വേണുവിന്റെ സംവിധാനത്തില്‍ മഞ്ജു അഭിനയിച്ചിരുന്നു. മുന്നറിയിപ്പ് ആണ് ഏറ്റവും ഒടുവില്‍ വേണു സംവിധാനം ചെയ്‍ത ചിത്രം. മുന്നറിയിപ്പില്‍ പൃഥ്വിരാജ് ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിരുന്നു.

click me!