കാത്തിരിപ്പ് നീളില്ല; ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Published : Jan 25, 2019, 04:44 PM IST
കാത്തിരിപ്പ് നീളില്ല; ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Synopsis

മോഹൻലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതു കൂടിയാണ് ചിത്രത്തിന്റെ ആകര്‍ഷണം. ഒരു രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമാണ് മോഹൻലാലിന്റേത്. ചിത്രത്തിലെ മോഹൻലാലിന്റെ പുതിയ ലുക്കും പോസ്റ്ററും പൃഥ്വിരാജ് പുറത്തുവിട്ടു.

കമിംഗ് സൂൺ ഇനഫ് എന്ന തലക്കെട്ടോടെയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. തീഷ്ണമായ നോട്ടത്തോടെ കാറില്‍ കയറാൻ നില്‍ക്കുന്നതാണ് പോസ്റ്റര്‍. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹൻലാലിന്റെ നായികയായി എത്തുന്നത്. വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വേദന.. ഞങ്ങളുടെ ബന്ധം സൗഹൃദത്തിനും അപ്പുറം; സിജെ റോയിയെ കുറിച്ച് മോഹൻലാൽ
'നാട് മുഴുവൻ നിരങ്ങി, നാല് നേരം ഫുഡും കഴിച്ച് ജീവിക്കാൻ ഇവനൊന്നും ഉളുപ്പില്ലേ'; ജയറാമും കാളിദാസും ഒന്നിക്കുന്ന 'ആശകൾ ആയിരം' ട്രെയ്‌ലർ പുറത്ത്