പൃഥ്വിരാജ് ചിത്രം "വിമാനം' ഇന്‍റർനെറ്റിൽ

Published : Dec 26, 2017, 04:31 PM ISTUpdated : Oct 04, 2018, 04:30 PM IST
പൃഥ്വിരാജ് ചിത്രം "വിമാനം' ഇന്‍റർനെറ്റിൽ

Synopsis

തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം "വിമാനം' ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററിൽ എത്തിയ ചിത്രത്തിന്‍റെ വ്യാജ പതിപ്പാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തായത്. സംഭവത്തെക്കുറിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.

നവാഗതനായ പ്ര​ദീ​പ് എം. ​നാ​യ​ർ രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററിൽ തുടരുന്പോഴാണ് വ്യാജൻ ഇന്‍റർനെറ്റിൽ എത്തിയത്. അടുത്തിടെ പുലിമുരുഗൻ, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്‍റർനെറ്റിൽ പ്രചരിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹന്‍ലാലില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠമെന്ത്? മറുപടിയുമായി എസ്‍തര്‍ അനില്‍
'ആണുങ്ങൾ പറയുന്നതു പോലെയല്ല, 20 എല്ലുകള്‍ ഒടിയുന്ന വേദനയാണ് പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്നത്'; പ്രതികരണവുമായി റോബിന്‍