ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് നടി വിദ്യബാലന്‍

Published : Dec 26, 2017, 04:24 PM ISTUpdated : Oct 05, 2018, 02:15 AM IST
ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് നടി വിദ്യബാലന്‍

Synopsis

മുബൈ: താനും സിനിമ രംഗത്തെ ചില ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് നടി വിദ്യബാലന്‍. ഒരു അഭിമുഖത്തില്‍ സിനിമ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതയാണോ എന്ന ചോദ്യത്തിനാണ് വിദ്യയുടെ മറുപടി.  ഇന്ന് സിനിമാ വ്യവസായം തന്നെ ഒരു സെക്‌സിയസ്റ്റായി മാറിയിരിക്കുന്നു. എന്‍റെ കരിയറിലെ ആദ്യകാലങ്ങളില്‍ ഞാനും ഇതുപോലെ പല അപമര്യാദകളും നേരിടേണ്ടി വന്നിട്ടുണ്ട്. 

സിനിമ മേഖല വളരെ നല്ലതാണ്. പക്ഷേ എനിക്കും പല മോശമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നടനൊപ്പം ഡെയിറ്റ് ചെയ്താല്‍ ഒരു പുതുമുഖ നടിക്കു കിട്ടുന്ന അവസരങ്ങള്‍ ചെറുതല്ല. ഒരുപാട് സിനിമകള്‍, താമസിക്കാന്‍ പ്രത്യേക ഹോട്ടലുകള്‍ അങ്ങനെ പലതും. ഞാനും ഇതിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.

വിദ്യ ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ഇങ്ങനെ, അതെ. പക്ഷേ ഞാന്‍ ഒരു പുരുഷവിരോധിയല്ല.  ഈ രണ്ടു പദങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഒരു പുരുഷന് ശ്വസിക്കാനും  ഇഷ്ടമുള്ള രീതിയില്‍  ജീവിക്കാനുമുള്ള  അവകാശങ്ങള്‍ എനിക്കുമുണ്ട്. എന്നാണ് എന്റെ വിശ്വാസം.  ഞാന്‍ ഒരു സ്ത്രീയായതുകൊണ്ട് അതിനര്‍ഹയല്ല എന്നു പറയാന്‍ പറ്റില്ല.

നല്ല ഒരു നടിയോ ഭാര്യയോ എന്ന് ചോദിച്ചപ്പോള്‍ നല്ല നടിയാണെന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ വിദ്യക്ക് ഇനി 40 വര്‍ഷമെങ്കിലും അഭിനയിക്കണമെന്നാണ് ആഗ്രഹം.  അന്നും ഇന്നും സിനിമയിലെ കലയില്‍  ഒരുമാറ്റവും എനിക്കു തോന്നുന്നില്ലെന്ന്  പറയുമ്പോഴും ഇനിയും അഭിനയിക്കണം അതിലൂടെ സന്തോഷം കണ്ടെത്തണമെന്ന് വിദ്യാബാലന്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

IFFK വിവാദങ്ങളിൽ വിശദീകരണവുമായി റസൂൽ പൂക്കുട്ടിIFFK 2025 | Resul Pookutty
ഗായികയായി അരങ്ങേറ്റം കുറിച്ച് കിച്ച സുദീപിന്റെ മകള്‍ സാൻവി