
കൊച്ചി: തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് പ്രിയാമണി. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തതിനോടൊപ്പം മികച്ച കഥാപാത്രങ്ങളെയും വെള്ളത്തിരയില്‍ അവതരിപ്പിച്ച് സിനിമ പ്രേമികളുടെ പ്രീയ നായികയാകാന്‍ താരത്തിന് സാധിച്ചു. ഏറെ നാളത്തെ പ്രണണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷം പ്രിയാമണി വിവാഹം ചെയ്തെങ്കിലും സിനിമയില്‍ സജീവമായി തന്നെ മുന്നോട്ട് പോയി.
എന്നാല്‍, ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് താരം. ഭർത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും നായകന്മാരുമായി അടുത്തിടപഴകുന്നതിനോട് താത്പര്യമില്ലാത്തതിനാലാണ് താൻ ഇങ്ങനൊരു തീരുമാനം എടുത്തതെന്ന് പ്രിയ പറയുന്നു. ഓൺ സ്ക്രീനിലെ ചുംബന രംഗങ്ങൾ ഒഴുവാക്കുമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്.
പ്രണയമുള്ള ചില നടിമാരോട് ഇക്കാര്യം പങ്ക് വെച്ചിരുന്നു. എന്നാൽ, ഇത് നമ്മുടെ ജോലിയാണെന്നും അവരുടെ ബോയ്ഫ്രണ്ട്സ് അങ്ങനെ തങ്ങളോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു അവരുടെ മറുപടി. എന്നാല്‍, എന്‍റെ ഭര്‍ത്താവ് അങ്ങിനെയല്ല. ഓണ്‍ സ്‌ക്രീന്‍ കിസിംഗ് സീനൊക്കെ ഒഴിവാക്കുമെന്നും താരം പറഞ്ഞു. തുടർന്നും സിനിമയിൽ അഭിനയിക്കണം എന്നാണ് ഭര്‍ത്താവ് മുസ്തഫ തന്നോട് പറഞ്ഞിട്ടുള്ളത്.
അതിന് അദ്ദേഹം എനിക്ക് തരുന്ന പിന്തുണയും പ്രേത്സാഹനവും വളരെ വലുതാണെന്നും പ്രിയ പറയുന്നു. വിവാഹം കഴിഞ്ഞ് മുന്നാം ദിവസം ഞാൻ സിനിമയിൽ അഭിനയിച്ചു. തന്‍റെ അഭിനയ ജീവിതത്തിൽ ഭർത്താവും കുടുംബവും പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഞാൻ അഭിനയിച്ചിട്ടുള്ള ദക്ഷിണേന്ത്യൻ സിനിമകളെല്ലാം അവർക്ക് ഇഷ്ടമാണ്, പ്രത്യേകിച്ച് മുസ്തഫയുടെ അച്ഛന്.
നായകന്മാരേട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്ത്തഫക്ക് താല്പര്യമില്ല അത് സ്വാഭാവികമല്ലേയെന്നും പ്രിയ ചേദിക്കുന്നു. വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരൻ എന്ന തമിഴ് ചിത്രത്തിലെ മികച്ച അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയക്ക് ലഭിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ