ആരാധകരെ ആവേശത്തിലാക്കാന്‍ പ്രിയ വാര്യരും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു

By Web DeskFirst Published Mar 1, 2018, 10:15 AM IST
Highlights

പോലീസ് കഥ പറയുന്ന ചിത്രമാണ് തനഹ

ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തയായ പ്രിയവാര്യരും വിനിത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. 'തനഹ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആരാധകരെ ആവേശത്തിലാക്കാന്‍ ഒന്നിച്ചെത്തുന്നത്.

ചിത്ത്രതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിനീത് ശ്രീനിവാസന്‍ പാടിയ ആദ്യ ഗാനവും പുറത്തിറങ്ങി. ചെറിയ വേഷത്തിലാണ് പ്രിയ വാര്യര്‍ ചിത്രത്തില്‍ എത്തുന്നത്. അഭിലാഷ് നന്ദകുമാര്‍, ശ്രീജിത്ത് രവി, ഇര്‍ഷാദ്, ടിറ്റോ വില്‍സണ്‍, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, ശ്രുതിബാല, ശരണ്യ ആനന്ദ്, അജ്ഞലി നായര്‍, താരാ കല്യാണ്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. 

 പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബികാ നന്ദകുമാറാണ് ് നിര്‍മ്മിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് റിജോഷ് ആലുവയാണ് ഈണം നല്‍കിയത്.

പോലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്. ഐ. ശൈല്‍വരാജ് കുളങ്കണ്ടത്തിലാണ്. വിപിന്‍ സുധാകര്‍ ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്യാം ശശിധരന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ശശി പൊതുവാള്‍.
 

click me!