രാഹുലിന്‍റെ കണ്ണിറുക്കല്‍: പറഞ്ഞതും, പറയാത്തതും പ്രിയ പറയുന്നു

Published : Sep 01, 2018, 03:39 PM ISTUpdated : Sep 10, 2018, 03:57 AM IST
രാഹുലിന്‍റെ കണ്ണിറുക്കല്‍: പറഞ്ഞതും, പറയാത്തതും പ്രിയ പറയുന്നു

Synopsis

കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയ വാര്യര്‍. തന്‍റെ ആദ്യ ചിത്രമായ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ താരമാക്കിയത്. ഗാനം ആശ്ചര്യപ്പെടുത്തുന്ന രീതിയില്‍ വൈറലായെങ്കിലും പിന്നാലെ പ്രിയക്കെതിരെയും ട്രോളുകള്‍ വന്നു തുടങ്ങി. 

കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയ വാര്യര്‍. തന്‍റെ ആദ്യ ചിത്രമായ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ താരമാക്കിയത്. ഗാനം ആശ്ചര്യപ്പെടുത്തുന്ന രീതിയില്‍ വൈറലായെങ്കിലും പിന്നാലെ പ്രിയക്കെതിരെയും ട്രോളുകള്‍ വന്നു തുടങ്ങി. അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും ആരംഭിച്ചു. 

ഇതിനിടയില്‍ പുറത്തുവന്ന ചില ട്രോളുകളും ചര്‍ച്ചകളും തന്നെ വേദനിപ്പിച്ചുവെന്ന്  പ്രിയ പറയുന്നു. താന്‍ അഭിനയിച്ച ഒരു സിനിമ പോലും പുറത്തിറങ്ങിയിട്ടില്ല, പിന്നെ തന്നെയും നസ്രിയയെയും താരതമ്യം ചെയ്യുന്നതിന്‍റെ അര്‍ഥം മനസിലാകുന്നില്ല. അഭിനയിച്ച് കഴിവ് തെളിയിക്കാനുള്ള അവസരമെങ്കിലും തരണമെന്ന് പ്രിയ ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എന്നെ ഹിറ്റാക്കിയ ആളുകള്‍ തന്നെ തന്നെ ഇപ്പോള്‍ കടിച്ചു കീറാന്‍ വരുന്നതില്‍ സങ്കടമുണ്ട്. കൂടെ പുറത്തിറങ്ങിയപ്പോള്‍ വന്ന ചില ട്രോളുകള്‍ ഏറെ വേദനിപ്പിച്ചു. നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയ വാര്യരെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്, തുടങ്ങിയ കമന്‍റുകള്‍ എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട്.

നടിയെന്ന നിലയില്‍ പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല. അതല്ലാതെ തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അഭിനയം നന്നായോ ഇല്ലയോ എന്ന് അറിയും വരെയെങ്കിലും കാത്തിരിക്കാമല്ലോ...

ഐപിഎല്‍ സമയത്താണ് മഞ്ചിന്‍റെ പരസ്യത്തില്‍ അഭിനയിച്ചത്. സീസണ്‍ അവസാനിച്ചപ്പോള്‍ പരസ്യം കുറിച്ചു. അതിന് പ്രിയ വാര്യര്‍ അഭിനയിച്ച പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്ന് വരെ വാര്‍ത്തകള്‍ വന്നു. ഇപ്പോഴും ചിലര്‍ അത് വിശ്വസിക്കുന്നു.. 

രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ചും വിവാദമുണ്ടായി. കോളേജില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം വിങ്ക് ചെയ്തതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എക്സൈറ്റിങ്ങായ മറുപടി വേണമെന്ന് പറഞ്ഞപ്പോള്‍ തന്‍റെ സിഗ്നേച്ചര്‍ സിംബലായ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.

എന്നാല്‍ അദ്ദേഹം തന്നെ കോപ്പിയടിച്ചതാണെന്ന് താന്‍ പറഞ്ഞു എന്ന് പറഞ്ഞായിരുന്നു പരിഹാസവും ട്രോളുകളും. എല്ലാവരും ഇത്തരക്കാരല്ലെന്നും ചിലര്‍ മന:പ്പൂര്‍വമായാണ് ഇത്തരം കാര്യങ്ങളെന്നാണ് തോന്നുന്നതെന്നും പ്രിയ പറഞ്ഞു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും