ഇന്‍സ്റ്റാഗ്രാം പരസ്യത്തിലഭിനയിക്കുന്ന ആദ്യ മലയാളി സെലിബ്രിറ്റിയായി പ്രിയ വാര്യര്‍

Published : Feb 15, 2018, 07:08 PM ISTUpdated : Oct 05, 2018, 03:43 AM IST
ഇന്‍സ്റ്റാഗ്രാം പരസ്യത്തിലഭിനയിക്കുന്ന ആദ്യ മലയാളി സെലിബ്രിറ്റിയായി പ്രിയ വാര്യര്‍

Synopsis

കൊച്ചി: ഒറ്റ പാട്ടിലൂടെ ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച അഡാര്‍ ലവ്വിലെ നായിക പ്രിയ പി വാര്യര്‍ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ രംഗത്ത് വന്നിരിക്കുന്നത്. ഉപയോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യുന്ന രീതിയെയാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്.

പ്രമുഖ സ്മാര്‍ട്ടഫോണ്‍ കമ്പനിയായ വണ്‍ പ്ലസ് വണ്‍, സ്‌നാക്ക്‌സ് കമ്പനി പ്രിങ്കിള്‍സ് എന്നിവയാണ് പ്രിയയെ വെച്ച് ഇന്‍ഫളുവന്‍സര്‍ മാര്‍ക്കറ്റഇങ് ചെയ്തിരിക്കുന്നത്. വണ്‍ പ്ലസ് വണ്ണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസ് 5ടിയ്ക്ക് വീഡിയോ പ്രമോഷനാണ് പ്രിയ നല്‍കുന്നത്. അതേമയം, പ്രിങ്കിള്‍സിന് ഫോട്ടോയും. വിരാട് കോഹ്ലി അടക്കമുള്ള നിരവധി താരങ്ങള്‍ ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം സോഷ്യല്‍ മീഡിയ വഴി ചെയ്യുന്നുണ്ട്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറി ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താരമായപെണ്‍കുട്ടിയാണ് പ്രിയ പി വാര്യര്‍. ഒറ്റ ദിവസം കൊണ്ട് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്സിനെയാണ്. ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുണ്ടായിരുന്നത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍
'മിണ്ടിയും പറഞ്ഞും', അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി