പ്രധാനമന്ത്രിക്ക് മുന്നില്‍ കാലുകാണിക്കാമോ?; വിമര്‍ശകരെ പൊളിച്ചടുക്കി പ്രിയങ്ക

Published : Feb 03, 2022, 04:43 PM ISTUpdated : Mar 22, 2022, 07:17 PM IST
പ്രധാനമന്ത്രിക്ക് മുന്നില്‍ കാലുകാണിക്കാമോ?; വിമര്‍ശകരെ പൊളിച്ചടുക്കി പ്രിയങ്ക

Synopsis

ബര്‍ലിന്‍: ജര്‍മനിയില്‍ ആറു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ചയുണ്ടായ അതിഥികളിലൊരാള്‍ ഇന്ത്യയില്‍ നിന്നു തന്നെയായിരുന്നു. സ്വദേശത്തുനിന്നു തന്നെയുള്ള പ്രിയങ്കാ ചോപ്ര. തന്‍റെ പുതിയ ചിത്രമായ ബേവാച്ചിന്റെ റിലീസിനു ശേഷം ജര്‍മ്മനിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു  പ്രിയങ്ക. പ്രിയങ്ക തന്നെയാണ് കൂടിക്കാഴ്ചക്കു ശേഷം മോദിയുമൊത്തുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതത്.

എന്നാല്‍ ഈ ചിത്രത്തോടെ ചിലര്‍ പ്രിയങ്കയ്ക്ക് എതിരെ തിരിഞ്ഞു. ഇറക്കം കുറഞ്ഞ ഒരു വസ്ത്രമാണ് പ്രിയങ്ക ധരിച്ചതെന്നായിരുന്നു ഇവരുടെ വിമര്‍ശനം. പ്രധാനമന്ത്രിക്ക് മുന്നില്‍ ഇങ്ങനെയിരിക്കാമോ, പ്രധാനമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ധരിക്കേണ്ട വസ്ത്രം ഇതാണ്, പ്രധാനമന്ത്രിക്ക് മുന്നില്‍ കാലുകാണിച്ച് ഇരിക്കരുത് ഇങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.

എന്നാല്‍ ഇതിന് ചുട്ടമറുപടിയായി മറ്റൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക. തന്‍റെ അമ്മയ്ക്ക് ഒപ്പം കാലുകള്‍ കാണിച്ച് ഇരിക്കുന്ന ഫോട്ടോയാണ് പിസി പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഇന്നത്തെ കാലുകള്‍, അമ്മ മധു ചോപ്രയോടൊപ്പം ബര്‍ലിനിലെ രാത്രി സഞ്ചാരം എന്നാണ് പ്രിയങ്കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇത് ആരാധനയല്ല, ഭ്രാന്ത്'; സാമന്തയെ പൊതിഞ്ഞ് ജനം, വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രൂക്ഷ വിമർശനം
വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ