സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞ് അമേയ.

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതരായ താരങ്ങളാണ് ജിഷിൻ മോഹനും അമേയ നായരും. നടി വരദയുമായി വേർപിരിഞ്ഞ ശേഷമാണ് ജിഷിന്റെ ജീവിതത്തിലേക്ക് അമേയ എത്തുന്നത്. ലഹരിക്ക് അടിമപ്പെട്ട താൻ ജീവിതം വളരെ മോശമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും അമേയ വന്നശേഷമാണ് ദുശ്ശീലങ്ങൾ മാറിയതെന്നും ജിഷിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. തങ്ങൾ എൻഗേജ്ഡ് ആയി എന്ന വിവരം ഇരുവരും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജിഷിനൊപ്പം പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. എത്നിക് ഡ്രസിലാണ് ഇരുവരുടെയും പുതിയ ഫോട്ടോഷൂട്ട്. നീല ഷർട്ടും മുണ്ടുമാണ് ജിഷിന്റെ വേഷമെങ്കിൽ നീലസാരിയും മുടിയിൽ കനകാംബരപ്പൂവുമൊക്കെയായി തനി നാടൻ ലുക്കിലാണ് അമേയയും എത്തിയിരിക്കുന്നത്,

''നീ എന്റെ “ആനന്ദനീലാംബരി” ... നിന്നോട് ചേർന്നുനിൽക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള ലോകം എത്ര മനോഹരമാണെന്ന് ഞാൻ തിരിച്ചറിയുന്നു.ആരും കാണാത്ത നമ്മുടെ സന്തോഷം നിറഞ്ഞ കുസൃതികളും,ചിരികളും എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. വാക്കുകൾക്കും അപ്പുറം നിന്നോടുള്ള പ്രണയം എന്റെ ഓരോ ശ്വാസത്തിലുമുണ്ട്. എന്നും ഇതുപോലെ നിന്റെ ഒപ്പം എനിക്ക് ചേർന്നുനിൽക്കാൻ കഴിയട്ടെ'', എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്.

''രണ്ടാളും കുറച്ചുകൂടി ഭംഗി വെച്ചു. എന്താണ് അതിന്റെ സീക്രട്ടെന്ന് പറഞ്ഞ് തരുമോ'' എന്നായിരുന്നു പോസ്റ്റിനു താഴെ ഒരാളുടെ ചോദ്യം. ഇതിന് മറുപടി നൽകിയത് അമേയയാണ്. ''സ്നേഹം, സന്തോഷം, സപ്പോർട്ട്... ഇടയ്ക്ക് മാത്രം ഉള്ള പൊരിഞ്ഞ അടി'', എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിനു താഴെ സ്മൈലിയുമായി ജിഷിനും എത്തിയിട്ടുണ്ട്. ''ജിഷിൻ ചേട്ടൻ എഴുതാറുണ്ടോ?'', എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ''ചേട്ടൻ എഴുതിയതാണിത്'', എന്ന് ഇതിനും അമേയ മറുപടി നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക