പി ടി ഉഷയാകാന്‍ പ്രിയങ്ക ചോപ്ര

By Web DeskFirst Published Sep 30, 2017, 11:45 AM IST
Highlights

രാജ്യത്ത് സ്പോര്‍ട്സ് ജീവചരിത്ര സിനിമകളുടെ കാലമാണ് ഇപ്പോള്‍. നിരവധി കായികതാരങ്ങളുടെ ജീവിതമാണ് വെള്ളിത്തിരയിലേക്ക് എത്തിയതും എത്താന്‍ ഒരുങ്ങുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതുതായി വരുന്ന വാര്‍ത്ത പി ടി ഉഷയുടെ ജീവിതവും സിനിമയാകുന്നുവെന്നതാണ്.

പി ടി ഉഷയായി സിനിമയില്‍ അഭിനയിക്കുന്നത് പ്രിയങ്ക ചോപ്രയാണ്. പി ടി ഉഷ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രേവതി വര്‍മ്മയാണ്. പയ്യന്നൂര്‍ സ്വദേശി ഡോ. സജീഷ് ആണ് തിരക്കഥ ഒരുക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം. നൂറു കോടിയുടെ ബജറ്റിലായിരിക്കും ചിത്രം ഒരുക്കുക.

മുമ്പ് മേരി കോമായിട്ടും പ്രിയങ്ക വെള്ളിത്തിരിയില്‍ വേഷമിട്ടിരുന്നു.

click me!