നായക്കുട്ടിയെ 36 ലക്ഷം രൂപയുടെ ജാക്കറ്റ് ധരിപ്പിച്ച് പ്രിയങ്ക; ഇന്ത്യക്കാരന്റെ വാർഷിക വരുമാനത്തേക്കാളും വലിയ തുക

By Web TeamFirst Published Jan 23, 2019, 8:51 PM IST
Highlights

അന്താരാഷ്ട്ര സ്റ്റൈൽ ​ബ്രാൻഡ് കമ്പനിയായ മോ​ങ്കലറിന്റെ ഹുദി ജാക്കറ്റാണ് ഡയാന ധരിച്ചിരിക്കുന്നത്. 36,84,479 രൂപയാണ് ഇതിന്റെ വില. അതായത് ഇന്ത്യക്കാരന്റെ ശരാശരി വാർഷിക വരുമാനത്തിനേക്കാളും അധികമാണ് ഡയാനയുടെ ജാക്കറ്റിന്റെ വില.

കരീബിയൻസിൽ മധുവിധു ആഘോഷിച്ച് മടങ്ങിയെത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും അമേരിക്കൻ പോപ് ​ഗായകനുമായ നിക്ക് ജൊനാസും വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. എന്നാൽ ഇത്തവണ പ്രിയങ്കയോ നിക്കോ അല്ല കഥയിലെ ഹീറോ. പ്രിയങ്കയുടെ വളർത്തുനായ ഡയാന ചോപ്രയാണ്‌. 

ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്. ലോസ് ഏഞ്ചൽസ് വളരെ തണുപ്പാണ് എന്ന് അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്. 

എന്നാൽ ചിത്രത്തിൽ ഡയാനയെക്കാളും ആളുകളുടെ ശ്രദ്ധയാകാർ‌ഷിച്ചത് നായക്കുട്ടി അണിഞ്ഞ ആ ജാക്കറ്റ് ആയിരുന്നു. അന്താരാഷ്ട്ര സ്റ്റൈൽ ​ബ്രാൻഡ് കമ്പനിയായ മോ​ങ്കലറിന്റെ ഹുദി ജാക്കറ്റാണ് ഡയാന ധരിച്ചിരിക്കുന്നത്. 36,84,479 രൂപയാണ് ഇതിന്റെ വില. അതായത് ഇന്ത്യക്കാരന്റെ ശരാശരി വാർഷിക വരുമാനത്തിനേക്കാളും അധികമാണ് ഡയാനയുടെ ജാക്കറ്റിന്റെ വില.


 
അതേസമയം ചിത്രത്തിനെതിരെ വിമർശനങ്ങളുമായി ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ പോലെയുള്ളൊരു വികസ്വര രാജ്യത്ത് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പട്ടിക്ക് വാങ്ങി നല്‍കിയത് ശരിയായില്ലെന്ന് ഒരു കൂട്ടർ വാദിക്കുന്നു. ഈയടുത്ത് എംബ്രോയിഡറി വർക്ക് ചെയ്ത പ്രിയങ്കയുടെ ബാഗിന്റെയും കാലിൽ ഇട്ടിരുന്ന ഷൂസിന്റേയും വില കേട്ട് ആരാധകർ ഞെട്ടിയിരുന്നു. 3.61 ലക്ഷത്തിന്റെ ബാഗും 56,000 രൂപ വിലയുളള ഷൂസുമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.   

click me!