എന്‍ഗേജ്‌മെന്‍റ് മോതിരം ഒളിപ്പിച്ച് പ്രിയങ്ക; വൈറലായി വീഡിയോ

Published : Aug 07, 2018, 04:38 PM IST
എന്‍ഗേജ്‌മെന്‍റ് മോതിരം ഒളിപ്പിച്ച് പ്രിയങ്ക; വൈറലായി വീഡിയോ

Synopsis

കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നടന്ന സംഗീത നിശയില്‍ നിക്കിന്‍റെ പാട്ടിനൊപ്പം ചുവടുവയ്ക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

മുംബൈ: ബോളിവുഡിലെ ഹോട്ട് ക്വീൻ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയമാണ് സിനിമാ ലോകത്തെ ചൂടുള്ള ചര്‍ച്ചാ വിഷയം. ഇരുവരും കുടുംബങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും അത്താഴവിരുന്നില്‍ പങ്കെടുത്തതും, ഒരുമിച്ച് യാത്ര ചെയ്തതടക്കമുള്ള എല്ലാ വാർത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുള്ള റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നു. എന്നാൽ ഇത് സത്യമാണോ എന്ന സംശയം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഈ സംശയങ്ങളെ ദുരീകരിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നടന്ന സംഗീത നിശയില്‍ നിക്കിന്‍റെ പാട്ടിനൊപ്പം ചുവടുവയ്ക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് ഇന്ത്യയിലെത്തിയ പ്രിയങ്കയെയും കാത്ത് വിമാനത്താവളത്തിൽ പാപ്പരാസികള്‍ തമ്പടിച്ചിരുന്നു. 

താരത്തിന്‍റെ കൈയിൽനിന്നും എന്തെങ്കിലും അറിയാതെ വീണ് കിട്ടുമോ എന്നറിയാൻ വിമാനത്താവളത്തിൽ പാപ്പരസികൾ കാത്തുനിന്നത് വെറുതേ ആയില്ല. ക്യാമറ കണ്ണുകൾ സൂം ചെയ്ത് പ്രിയങ്കയ്ക്ക് നേരെ ഫോക്കസ് ചെയ്തതപ്പോൾ സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടി ലഭിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രിയങ്ക തന്‍റെ കൈയ്യില്‍ കിടന്ന എന്‍ഗേജ്‌മെന്‍റ്മോതിരം ആരും കാണാതെ പോക്കറ്റിലേക്ക് ഒളിപ്പിച്ചു വയ്ക്കുന്ന ദൃശ്യങ്ങൾ വളരെ വ്യക്തമായി തന്നെ ക്യാമറയിൽ പതിഞ്ഞു.

പീപ്പിള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രിയങ്കയുടെ പിറന്നാള്‍ ദിവസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് വിവരം. എന്നാൽ ഇരുവരും ഇത് ഔദ്യോഗിമായി സ്ഥിരീകരിച്ചിട്ടില്ല. ലണ്ടനില്‍ നിക്കിനൊപ്പമാണ് പ്രിയങ്ക പിറന്നാള്‍ ആഘോഷിച്ചത്. പ്രിയങ്കയ്ക്കായി ന്യൂയോര്‍ക്കിലെ ഒരു ജുവലറി അടച്ചിട്ട് നിക് മോതിരം വാങ്ങിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 

ഹോളിവുഡിലെ  പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഒന്നിച്ച് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തിരുന്നു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടു തുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

വീഡിയോ കാണാം...

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും