ഗോവ ചലചിത്ര മേള: എസ് ദുർഗയും ന്യൂഡും ഒഴിവാക്കിയിൽ പ്രതിഷേധം; സ്മൃതി ഇറാനിക്ക് ജൂറി അംഗങ്ങളുടെ കത്ത്

By Web DeskFirst Published Nov 20, 2017, 7:26 AM IST
Highlights

ഗോവ: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്നും മലയാള സിനിമയായ എസ് ദുർഗയും മറാഠി ചിത്രമായ ന്യൂഡും ഒഴിവാക്കിയതിനെതിരെ ജൂറി അംഗങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂറിയിലെ ആറ് അംഗങ്ങൾ കേന്ദ്ര വാർത്ത വിതരണ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തയച്ചു. സാമൂഹിക പ്രസക്തിയുള്ള സിനിമകൾ ജൂറി അംഗങ്ങളുടെ അറിവോടെയല്ലാതെ പനോരമ വിഭാഗത്തിൽ നിന്ന് പിൻവലിച്ചതിലെ അതൃപ്തി അറിയിച്ചാണ് കത്ത്. 

ചെയർമാൻ ഉൾപ്പെടെ മൂന്നു പേർ ജൂറിയിൽ നിന്ന് നേരത്തെ രാജി വച്ചിരുന്നു. എസ് ദുര്‍ഗ ഗോവ മേളയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സംവിധയകൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ഹർജിയിൽ കേന്ദ്രസര്‍ക്കാർ ഇന്ന് ഹൈകോടതിയിൽ വിശദീകരണം നൽകിയേക്കും. നാളെയാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങുന്നത്.

click me!